Wednesday, August 15, 2012

കരിഞ്ഞ ഹൃദയം

അമ്പുപോലെ എന്‍റെ നിശ്വാസങ്ങള്‍ 
എവിടെയോ തട്ടി തിരികെ 
വന്നു തുളഞ്ഞു കയറുന്നു 
നോവുള്ള ഒരു വേദന !
സ്നേഹത്തിന്‍റെ ഒരു മറ 
എനിക്ക് ചുറ്റിലും മതില്‍ പോലെ !
ഭയമാണെനിക്ക് 
സ്നേഹപ്രകടനങ്ങളില്‍ വീണു
കരിഞ്ഞൊരു ഹൃദയമാണുള്ളില്‍ !
ഇനിയുമൊരു വേര്‍പാടു 
താങ്ങാന്‍ ശേഷിയില്ല !

4 comments:

  1. എങ്കില്‍ സ്നേഹപ്രകടനങ്ങളില്‍ വീണു
    കരിഞ്ഞ ഹൃദയങ്ങള്‍ തമ്മില്‍ ചേര്‍ന്നാല്‍ മതി..എല്ലാം ശരിയാകും...

    പിന്നൊരു കാര്യം, ഇവിടെങ്ങും കരിഞ്ഞ മണം ഉള്ളതായി തോന്നുന്നില്ല... എവിടെ നിന്നോ ഒരു നിശാഗന്ധി വിരിഞ്ഞതിന്റെ നറുമണം ഫീല്‍ ചെയ്യുന്നു...

    ReplyDelete
  2. ഇനിയുമൊരു വേര്‍പാടു
    താങ്ങാന്‍ ശേഷിയില്ല .... :(

    ReplyDelete
  3. വീണ്ടും തളിര്‍ക്കുന്ന ഹൃദയം

    ReplyDelete
  4. നന്മകള്‍ ഉണ്ടാവട്ടെ ..

    ReplyDelete