Wednesday, August 22, 2012

ഫോട്ടോഗ്രാഫര്‍

പായലുമൂടിയ ആ പടവില്‍ പെയ്യ്ത 
ഒരു തുള്ളി മഴയുടെ നീറ്റലും 
വീശുന്നകാറ്റില്‍ ഇളകിയാടുന്ന 
ഒറ്റദളത്തിന്‍റെ അവസാനചിരിയും 
സ്വപ്‌നങ്ങള്‍ പോലെ പൂക്കുന്ന വള്ളിചെടിയുടെ 
തളിര്‍പ്പലങ്കരിച്ച മഞ്ഞുകണത്തെയും 
ഞാനീ  ക്യാമറ ലെന്‍സില്‍ പകര്‍ത്തിക്കഴിഞ്ഞു !
ഇനിയൊരിക്കലും തിരികെ വരാത്ത 
നിമിഷങ്ങള്‍ പോലെ ഞാന്‍ ഒപ്പിയെടുത്തു !
ഇനിയാര്‍ക്കും ലഭിക്കാത്ത 
ആ നിമിഷങ്ങള്‍... !!!!!....
എനിക്ക് മാത്രം സ്വന്തമായവ !

2 comments:

  1. ആയിരം വാക്കുകള്‍ സംസാരിക്കുന്ന ചില ചിത്രങ്ങള്‍ ഒപ്പിയെടുക്കുന്ന മനോമുകുരം

    ReplyDelete
  2. മാറുന്ന പ്രകൃതി; മാറ്റുന്ന മനുഷ്യന്‍...
    അങ്ങനെ അന്യമായി കൊണ്ടിരിക്കുന്ന എന്തെല്ലാം കാഴ്ചകള്‍, നിമിഷങ്ങള്‍ ഒരു പ്രകൃതി ഫോട്ടോഗ്രാഫറിനെ കാത്തിരിക്കുന്നുണ്ടാകും....

    ReplyDelete