Tuesday, August 14, 2012

ജൂണ്‍മാസം

ആ കാലൊച്ച അടുക്കും തോറും
ഹൃദയത്തിന്‍റെ മിടിപ്പുകള്‍
കിതച്ചുകൊണ്ടോടുമായിരുന്നു  !
പൂമ്പാറ്റകളുടെ ലോകത്തുനിന്നും
അമ്മയുടെ ചൂടില്‍ നിന്നും
കുസൃതിയുടെ തൊട്ടിലില്‍ നിന്നും
സ്വാതന്ത്ര്യത്തിന്‍റെ മണിക്കൂറുകള്‍
വെട്ടിക്കുറയ്ക്കാന്‍ പെരുമഴയായി
വരുമ്പോഴൊക്കെ മനസ്സ് പിടയുമായിരുന്നു !
വിട്ടുകൊടുക്കാതിരിക്കാന്‍
അലറിക്കരയുന്ന ഒരുപാട്പേരില്‍
ഞാനും ഒരാളായി !
കാലം വരുത്തിയ മാറ്റങ്ങളില്‍
മനസ്സ് തിരുത്തിയ ഒരിഷ്ടം
നിന്നോടുണ്ട് ഇന്നെനിക്ക് !
ഓര്‍മ്മകളിലെ മഴക്കാഴ്ച്ചകളില്‍
ജൂണിനെ വെറുത്ത  ബാല്യം
ഇന്ന് അതേ മഴക്കാലത്തിലൂടെ
വിദ്യാലയ വാതിലിലെത്തുവോളം
കുഞ്ഞിക്കാലുകള്‍ മഴവെള്ളത്തില്‍
തുള്ളിച്ചു കൊണ്ട് ഒരിക്കല്‍ കൂടി ... !!

1 comment:

  1. "കാലം വരുത്തിയ മാറ്റങ്ങളില്‍
    മനസ്സ് തിരുത്തിയ ഒരിഷ്ടം
    നിന്നോടുണ്ട് ഇന്നെനിക്ക് !" നല്ല വരികള്‍...

    ശരിയാണ്, ജൂണിനെ വെറുത്ത കുഞ്ഞു മനസ് വളര്‍ന്ന് വലുതായി ഇന്ന് മഴയെ പ്രണയിച്ച്, അവളുടെ കാലൊച്ചയ്ക്കായി കാത്തിരിക്കുന്നു...

    ചേമ്പിലയും വാഴയിലയും ഒക്കെ ചേര്‍ന്ന് കുടചൂടിയ നാളുകള്‍...അങ്ങനെ ഓര്‍മ്മകളുടെ പെരുമഴയാണ് ഇന്ന്...

    നന്ദി നിശാ...
    ഒരു നിമിഷം ആ പഴയ ഓര്‍മ്മകളിലേക്ക് മടക്കി കൊണ്ട് പോയതിന്.........

    ReplyDelete