Monday, August 20, 2012

അമ്മ

കയ്യിലൊരു ചിത്രം !
കണ്ണീരു പെയ്യ്തിട്ടും 
നനഞ്ഞു കുതിര്‍ന്നിട്ടും 
കാലങ്ങളായി 
ചൂടോടെ പിടയ്ക്കുന്നൊരു 
ഹൃദയത്തില്‍ ഉണക്കിയെടുക്കുന്ന 
ഒരു ഓര്‍മ്മചിത്രം !
കാലങ്ങള്‍ ഏറെ 
ഓടിത്തളര്‍ന്നിട്ടും  
കൈ വളരാതെ 
കാല്‍ ചലിപ്പിക്കാതെ ,
മരണത്തിന്‍റെ കൌശലത്തെ 
കുഞ്ഞികൈകള്‍തന്‍ 
പിടിയിലാക്കിയെന്‍റെ പോന്നോമന 
അമ്മയെ മറന്നു മറഞ്ഞതെവിടെ ??
വളരാത്ത ചിത്രത്തിലെ 
അവന്‍റെ മുഖം 
അമ്മയുടെ കണ്ണീരിലും 
ഭാവനയിലും ഇന്നും വളരുന്നു !!

2 comments:

  1. ഇഷ്ടം


    എത്ര അക്ഷരത്തെറ്റ് വരുത്തിയാലും
    വ്യാകരണമില്ലെങ്കിലും
    വൃത്തമോ ലക്ഷണമോ ഇല്ലെങ്കിലും
    പ്രാസമോ ഭംഗിയോ ഇല്ലെങ്കിലും
    വാക്കുകള്‍ പിശകിപ്പോയാലും
    വരികള്‍ ചേര്‍ച്ചയില്ലാതെ വന്നാലും

    അമ്മയെന്ന് കേള്‍ക്കുമ്പോള്‍, വായിക്കുമ്പോള്‍
    എല്ലാ കുറവുകളും നിറവാകും
    അതാണമ്മയുടെ അര്‍ത്ഥം

    (പൊതുവെ പറഞ്ഞെന്നേയുള്ളു, ഇതിലെന്തെങ്കിലും കുറവുണ്ടെന്നല്ല കേട്ടോ)

    ReplyDelete
  2. "ഹൃദയത്തില്‍ ഉണക്കിയെടുത്ത" നല്ല അര്‍ത്ഥതലം!!
    അമ്മയുടെ വരണ്ട ഹൃദയം നൊമ്പരപ്പെടുത്തി...

    ReplyDelete