Wednesday, August 29, 2012

കാലം


പച്ചവിരിച്ച പാടത്തിന്‍ വരമ്പുകളില്‍
തനിയെ ഞാനെത്ര നടന്നിരിക്കുന്നു
അവിടെയൊക്കെ
കോണ്‍ക്രീറ്റ് കെട്ടിടങ്ങളെ പ്രസവിച്ചും
എന്‍റെ മണ്‍പാതകള്‍
ടാറിട്ടും അവള്‍ കുതിക്കുന്നു
കൊങ്ങിണിച്ചെടികളെയും
വേലിതൈകളെയും
വെട്ടിമാറ്റി ഉറപ്പുള്ള മതിലുകള്‍
പണിതുയര്‍ത്തി ,
തെളിനീരരുവികളും
കിണറിന്‍ പടവുകളും മൂടി,
ശുദ്ധവായുവിനും
കുടിവെള്ളത്തിനും
നികുതി ചുമത്തി
കാലം ചിലങ്കകളുമണിഞ്ഞു പായുന്നു !
ഒരിടത്തും നില്‍ക്കാതെ
ആരെയും കാക്കാതെ
തിരികെയൊന്നു നോക്കാതെ !

4 comments:

  1. പായുന്നു മൃതിയിലേക്ക്

    ReplyDelete
  2. "കുടിവെള്ളത്തിനും
    നികുതി ചുമത്തി
    കാലം ചിലങ്കകളുമണിഞ്ഞു പായുന്നു !
    ഒരിടത്തും നില്‍ക്കാതെ"

    എഴുതിയതെല്ലാം സത്യം...
    ഭൂമിയുടെ മാറ് പിളര്‍ന്ന്, ചോര കുടിച്ച് മനുഷ്യനും കാലത്തിനൊപ്പം ചുവടുകള്‍ വെച്ച് നീങ്ങുന്നു....

    ReplyDelete
  3. ഞാന്‍ പെട്ടെന്നങ്ങ് പോകും
    നിങ്ങളെയൊക്കെ ഓര്‍ക്കുമ്പഴാ....

    ReplyDelete