Sunday, August 26, 2012

എന്‍റെ പ്രണയമേ

അറ്റം കാണാത്ത കടലിന്‍റെ 
ഈ ആളൊഴിഞ്ഞ കരയില്‍ 
നീയും ഞാനും 
തിരയുടെയും തീരത്തിന്‍റെയും 
ചുംമ്പനത്തില്‍ ലയിച്ച് !
അങ്ങു ദൂരെ 
കണ്ണില്‍ കണ്ണില്‍ നോക്കി  
ആകാശവും ഭൂമിയും !
സന്ധ്യക്ക്‌ മുന്‍പുള്ള ഈ നിശബ്ധത 
പ്രണയഭാരത്താല്‍ നിശബ്ധരാക്കുന്ന 
ആത്മാവുകളില്‍ രണ്ട് നമ്മുടേതും !
കടലിരമ്പുന്നതറിയാതെ,
വാനമിരുളുന്നതറിയാതെ,
കിളികള്‍ ചേക്കേറുന്നതറിയാതെ,
ഇമചിമ്മാതെ,
എന്‍റെ മിഴികളില്‍ 
നീന്തിനടക്കുന്ന 
നിന്‍റെ കണ്ണുകളുടെ തിളക്കമാണ് 
ഞാന്‍ ശ്വസിക്കുന്നത് 
എന്ന് വിശ്വസിക്കുവാനാണ് 
ഇന്നെനിക്കേറെയിഷ്ടം !
ഭാഷയില്ലാതെ 
വാക്കുകളില്ലാതെ 
ഒരു നിമിഷം കൊണ്ടൊരായുസ്സു 
ജീവിക്കാമെന്ന് എന്നെ പഠിപ്പിച്ച 
മനസ്സിന്‍റെ ഏറ്റവും സുന്ദരമായ 
വികാരത്തിന്‍റെ പേരാണ് നീ ...
എന്റെ പ്രണയമേ .... !!

2 comments:

  1. " ഭാഷയില്ലാതെ
    വാക്കുകളില്ലാതെ
    ഒരു നിമിഷം കൊണ്ടൊരായുസ്സു
    ജീവിക്കാമെന്ന് എന്നെ പഠിപ്പിച്ച
    മനസ്സിന്‍റെ ഏറ്റവും സുന്ദരമായ
    വികാരത്തിന്‍റെ പേരാണ് നീ ...
    എന്റെ പ്രണയമേ .... !!"

    നല്ലൊരു റൊമാന്റിക് കവിത കുറെ നാളുകള്‍ക് ശേഷം നിശാഗന്ധിയില്‍ പൂത്ത് തളിര്ത്തിരിക്കുക ആണല്ലോ...
    ആരുടെയോ മിഴികളില്‍ ഇമചിമ്മാതെ നീന്തിനടക്കുന്ന ഒരു അരയന്നമാകാന്‍ കൊതിച്ച് പോകുന്ന ഒരു കവിത...

    ReplyDelete
  2. സന്ധ്യക്ക്‌ മുന്‍പുള്ള ഈ നിശബ്ധത
    പ്രണയഭാരത്താല്‍ നിശബ്ധരാക്കുന്ന
    ആത്മാവുകളില്‍ രണ്ട് നമ്മുടേതും ! NICE WORDS... ROMANTIC SO INTENSELY

    ReplyDelete