Sunday, August 19, 2012

പുല്‍ച്ചാടി

പണ്ടൊക്കെ 
നീളന്‍ കൈകാലുകളുള്ള 
മെലിഞ്ഞൊരു സുന്ദരി വീട്ടില്‍ 
അഥിതിയായി വരുമായിരുന്നു !
അമ്മയ്ക്ക് ഒരുപാട് 
സന്തോഷം നല്‍കുന്ന 
പച്ച വേഷം ധരിച്ച പെണ്ണ് !
അവള്‍ക്കു "ഭാഗ്യം" 
എന്നായിരുന്നു ഓമനപ്പേര് ,
ഏതോ പുല്‍ത്തുമ്പിന്‍ നിനവില്‍ 
നിന്നും ഓടിക്കിതച്ചാണവളെപ്പോഴും 
വരാറുള്ളത് !
കാലമെന്‍റെ ഓര്‍മ്മകളില്‍ 
എത്തിനോക്കുമ്പോള്‍ 
ഇടയ്ക്കിടെ അവളും 
കുസൃതിയോടെ വരാറുണ്ട് !

1 comment:

  1. ആ പുല്‍ച്ചാടിയെപ്പോലെ തന്നെയാവട്ടെ ഓര്‍മകളും...

    ReplyDelete