Wednesday, August 15, 2012

നിര്‍വികാരത


യുദ്ധം കഴിഞ്ഞൊരു ഭൂമിയിലൂടെ
നഗ്നപാദയായി നടക്കുന്നൊരു 
ഏകാകിയാവാറുണ്ട് ജീവിതം !
നാവിന്‍റെ വാള്‍മുനയാല്‍ 
അറ്റുപോയ ബന്ധങ്ങളുടെ ശിരസ്സുകള്‍
വഴിവക്കില്‍ കൂട്ടിയിട്ടിട്ടുണ്ട് 
അതിലെ തുറിച്ച കണ്ണുകള്‍ 
എന്നെ ഉറ്റുനോക്കും ! 
ഇനിയും ജീവന്‍ വിടാതെ തിളയ്ക്കുന്ന 
ജീവരക്തം കാലുകള്‍ നക്കും ഇടയ്ക്കിടെ !
തിരിഞ്ഞു നോക്കുമ്പോള്‍ 
ഹൃദയം പിടയ്ക്കും !
ഒരു വാക്കിന്‍റെയോ നോക്കിന്‍റെയോ 
ഔദാര്യം കാത്തു നില്‍ക്കാതെ 
വീണ്ടും നടക്കും  !
മരണാസന്നമായ വിശ്വാസങ്ങള്‍
ആവശമായി വിളിക്കും പിന്നില്‍നിന്ന് 
കാതുകള്‍ തുളച്ചിറങ്ങും ചിലപ്പോള്‍ ,
തിരുത്തലുകള്‍ കൊണ്ടെന്‍റെ 
മനസ്സുറഞ്ഞു പോയി എപ്പോഴേ.. !

2 comments:

  1. ആര്‍ദ്രമായ വരികള്‍, അല്പം നോവ്‌ നിറഞ്ഞതും..

    ചിത്രവും മനോഹരം...

    ReplyDelete
  2. നിസ്സഹായനായി പോകുന്ന ഒരു മനുഷ്യന്റെ ചിത്രം വരച്ചിട്ടിരിക്കുന്നു...

    ReplyDelete