Wednesday, August 15, 2012

കാണാതെ പോയത്

പറന്നകലുന്ന കാലത്തിന്‍റെ ചിറകില്‍ 
ജീവിക്കാനുള്ള സ്വാതന്ത്ര്യം 
നിഷേധിക്കപ്പെട്ട ജന്മങ്ങള്‍ 
എത്രയോ പൊലിഞ്ഞു വീണു !!
ഞാനോ നീയോ അറിഞ്ഞും അറിയാതെയും !!
മരുന്നു ലഭിക്കാതെയും 
പുഴുവരിച്ചും 
പട്ടിണി കിടന്നും 
കഴുത്തറുക്കപ്പെട്ടും 
ചോര ചിന്തി വഴിയില്‍ കിടന്നും 
ഇനിയുമങ്ങനെ !!
നമ്മള്‍ കൊടിയേറ്റും 
നമ്മള്‍ മധുരം കഴിക്കും 
സ്വാതന്ത്ര്യം നമുക്കുണ്ടല്ലോ !!
മനസ്സും മനസ്സാക്ഷിയും 
അന്ധവും ബധിരവുമായ 
അധികാരത്തിന്‍റെ സിംഹാസനത്തില്‍ 
എന്നും സ്വാതന്ത്ര്യമുണ്ടായിരുന്നു !!
ഏതു പുലരിയിലാണ് 
എന്റോസള്‍ഫാനിന്‍റെ ഇരകള്‍ക്കും
കണ്ണീരില്‍ കഞ്ഞി വാര്‍ക്കുന്ന ജനതയ്ക്കും 
പാടത്തൊഴുകുന്ന വിയര്‍പ്പിനും 
കൊടിയെറ്റാനാവുക ??
സമാധാനത്തിന്‍റെ...
സ്വാതന്ത്ര്യത്തിന്‍റെ കൊടി ?? 

3 comments:

  1. Your poems are like knives.They peel the skin and pierce the soul..

    ReplyDelete
  2. നിശാഗന്ധീ കവിത ഏറെ ഇഷ്ടപ്പെട്ടു, നിഷേധിക്കാനാവാത്ത നേരുണ്ടിതില്‍....

    ReplyDelete
  3. കോരന് കുമ്പിളില്‍ തന്നെ കഞ്ഞി...

    "ഏതു പുലരിയിലാണ്
    എന്റോസള്‍ഫാനിന്‍റെ ഇരകള്‍ക്കും
    കണ്ണീരില്‍ കഞ്ഞി വാര്‍ക്കുന്ന ജനതയ്ക്കും
    പാടത്തൊഴുകുന്ന വിയര്‍പ്പിനും
    കൊടിയെറ്റാനാവുക ??"

    സ്വാതന്ത്ര്യ ദിനത്തില്‍ നീ അവരെ ഓര്‍ത്തല്ലോ...വളരെ നല്ല കാര്യം.
    രാവിലെ തന്നെ വായിച്ചിരുന്നു...പക്ഷെ ഇപ്പോള്‍ ആണ് കമന്റു ഇടാന്‍ പറ്റിയത്...

    ReplyDelete