മഞ്ഞുള്ള പ്രഭാതങ്ങളില്‍
നിദ്രവിട്ടുണരാന്‍ മടിച്ച
ചില ദിവസങ്ങളില്‍
എന്നെ ഒരു സംഗീതം പോലെ
ഉണര്‍ത്തുന്നവയായിരുന്നു
കാപ്പിപ്പൂക്കള്‍ !
ഓരോ പ്രഭാതത്തെയും പ്രിയമോടെ
മനസ്സിലേയ്ക്കും കവിതകളിലെയ്ക്കും
ക്ഷണിച്ചതും കാപ്പിപ്പൂക്കള്‍
വിരിഞ്ഞ പ്രഭാതത്തിന്‍റെ വെന്മയിലാണ് !
ആത്മാവിലും ജീവിതത്തിലും
സൌരഭ്യം പകരുന്ന
ഒരായിരം ഓര്‍മ്മകളില്‍ നിറയെ
പൂത്തു നില്‍ക്കുന്ന
കാപ്പിപ്പൂക്കളും !!
വെള്ള നിറമുല്ല കാപ്പിപ്പൂക്കള്‍ തോട്ടമാകെ നിറഞ്ഞ് നില്‍ക്കുന്നത് കാണാന്‍ നല്ല ഭംഗിയാണ്....
ReplyDelete