വേദനിക്കുന്നുണ്ട് ..
ഹൃദയം മുറിയുന്നുണ്ട് ,
പറയാതെ വയ്യ
ഞാന്‍ എത്രയോ സ്നേഹിച്ചിരുന്നു നിന്നെ ...
ഇനിയുമാ മഴയില്‍ നനയില്ല ഞാന്‍... ,
ഇനിയുമാ മൊഴിയില്‍ കരയില്ല ഞാന്‍ ...
കഥകളിങ്ങനെ തുടരും ...
നിശ്ചലമായി ഞാന്‍ ഏറ്റുവാങ്ങും !
യാത്രാമൊഴിയില്ല ..
വിടവാങ്ങലില്ലെന്‍റെ
ജീവനെടുത്തു നീ പോവുക ...
ഒരുനാള്‍ മടങ്ങിവരുമെങ്കിലും
ഇല്ലെങ്കിലും
കാത്തു നില്‍ക്കും
ഈ ഓര്‍മ്മകള്‍
ഞാന്‍ ഒടുവിലായ്
ചിന്തിയ വാക്കുകളില്‍ !
ഹൃദയം മുറിയുന്നുണ്ട് ,
പറയാതെ വയ്യ
ഞാന്‍ എത്രയോ സ്നേഹിച്ചിരുന്നു നിന്നെ ...
ഇനിയുമാ മഴയില്‍ നനയില്ല ഞാന്‍... ,
ഇനിയുമാ മൊഴിയില്‍ കരയില്ല ഞാന്‍ ...
കഥകളിങ്ങനെ തുടരും ...
നിശ്ചലമായി ഞാന്‍ ഏറ്റുവാങ്ങും !
യാത്രാമൊഴിയില്ല ..
വിടവാങ്ങലില്ലെന്‍റെ
ജീവനെടുത്തു നീ പോവുക ...
ഒരുനാള്‍ മടങ്ങിവരുമെങ്കിലും
ഇല്ലെങ്കിലും
കാത്തു നില്‍ക്കും
ഈ ഓര്‍മ്മകള്‍
ഞാന്‍ ഒടുവിലായ്
ചിന്തിയ വാക്കുകളില്‍ !
നന്നായിരിക്കുന്നു നിശാഗന്ധീ വരികളും ചിത്രവും...
ReplyDeleteമനോഹരം തന്നെ...
"ഇനിയുമാ മഴയില്‍ നനയില്ല ഞാന്‍... ,
ReplyDeleteഇനിയുമാ മൊഴിയില്‍ കരയില്ല ഞാന്‍ .."
നീ ഒടുവിലായി ചിന്തിയ വാക്കുകളില്‍ മാത്രമല്ല...
നിന്റെ ഓരോ വരികളിലും കാത്തിരിപ്പിന്റെ നീറ്റല്‍ ഉണ്ട്; ഓര്‍മ്മകളില്‍ വിരഹത്തിന്റെ തേങ്ങല്‍ ഉണ്ട്.
സ്നേഹത്തിന്റെ ആഴവും നഷ്ടപ്പെടലിന്റെ തീഷ്ണതയും നിന്റെ വരികളില്‍ കഥകള്‍ മെനഞ്ഞെടുക്കാറുണ്ട്...
ആശംസകള്‍...!