Sunday, August 26, 2012

വികാരങ്ങള്‍

വാക്കുകളെത്ര ചൊരിഞ്ഞാലും
പറഞ്ഞു തീര്‍ക്കാനാവാത്ത 
വികാരത്തെ ഞാന്‍ 
"സ്നേഹം" എന്ന് വിളിക്കാറുണ്ട് !
ചില മുഖങ്ങളും,
ചില മനസ്സുകളും, 
അതിന്‍റെ സൌന്ദര്യത്തിലെന്നെ 
കാലങ്ങളോളം മയക്കിയിടാറുണ്ട് !
എന്നെ മറന്നു ഞാന്‍ 
അവര്‍ക്കായി ജീവിക്കും !
എന്നെ മറന്നു ദിവസങ്ങള്‍ 
ചിലവഴിച്ചപ്പോഴൊക്കെ
എന്നെ പൊതിഞ്ഞ വികാരത്തിന് 
ഞാന്‍ "ആനന്ദം" എന്ന പേരിടുന്നു !

1 comment:

  1. എന്നെ മറന്നു ഞാന്‍ നിന്നെ ഓര്‍ക്കുമ്പോള്‍
    നീ എനിക്കാരാണ് എന്ന ചോദ്യത്തിനുത്തരമാകുന്നു പ്രണയം...

    ReplyDelete