Tuesday, August 21, 2012

ഒരു മരണം


കനല്‍ കെടും വരെ മൃതകോശങ്ങള്‍ 
ചാരമാക്കിയൊരു ചിതകത്തുന്നു !
നോവുകളടക്കി ചിരിവരച്ച 
ഒരു മുഖംമൂടി, 
മരണത്തോട് തോറ്റ് അഗ്നികുടിക്കുന്നു !

വിറകുകളോരോന്നായി ചുളുങ്ങി 
ചുരുങ്ങി പൊടിയായി 
കാറ്റില്‍പറന്നു തുടങ്ങുന്നു !
മുടികരിഞ്ഞു , നഖമുരുകിയാ ഗന്ധം 
നാസികകള്‍ തുളച്ചു കയറുന്നു !

മുറ്റത്ത് മാവിന്‍വേരിലെ ഇനിയുമുണങ്ങാത്ത 
മുറിവില്‍ കണ്ണീരു കറയായി ഉറയുന്നു !
ജനനം കണ്ടു, വളര്‍ച്ചയും  
കണ്ടൊടുവില്‍ മരണം തീണ്ടിയപ്പോള്‍ 
തന്‍റെ മേനിയുമറുത്ത് കത്തിച്ചു പോലും !

ഒരുപാട് ജീവനുകള്‍ ദിവസേന തേടിച്ചെല്ലുന്ന 
അനന്തമജ്ഞാതമാ മൃതിയുടെ 
ചെങ്കുത്തായ ഇരുളില്‍ നീയറിയാതെ 
ഞാനറിയാതെ രഹസ്യങ്ങളെത്രയോ
മയങ്ങിക്കിടക്കുന്നുണ്ടാവാം  !

3 comments:

  1. "ഒരുപാട് ജീവനുകള്‍ ദിവസേന തേടിച്ചെല്ലുന്ന
    അനന്തമജ്ഞാതമാ മൃതിയുടെ
    ചെങ്കുത്തായ ഇരുളില്‍ നീയറിയാതെ
    ഞാനറിയാതെ രഹസ്യങ്ങളെത്രയോ
    മയങ്ങിക്കിടക്കുന്നുണ്ടാവാം "

    നല്ല വരികള്‍ .
    ആശംസകള്‍

    ReplyDelete
  2. "ഒരുപാട് ജീവനുകള്‍ ദിവസേന തേടിച്ചെല്ലുന്ന
    അനന്തമജ്ഞാതമാ മൃതിയുടെ
    ചെങ്കുത്തായ ഇരുളില്‍ നീയറിയാതെ
    ഞാനറിയാതെ രഹസ്യങ്ങളെത്രയോ
    മയങ്ങിക്കിടക്കുന്നുണ്ടാവാം !"

    നല്ല വരികള്‍ നിശാ...
    ശരിയാ ഉറങ്ങിക്കിടപ്പുണ്ടാകും....മൃതിയുടെ രഹസ്യങ്ങള്‍ ആരുമറിയാതെ എവിടെയൊക്കെയോ ഒളിച്ചിരിന്നു ചിരിക്കുന്നുണ്ടാകും...

    ReplyDelete
  3. മൃതിയും വെളിച്ചമാണ്

    ReplyDelete