Monday, August 27, 2012

തീര്‍ഥയാത്ര

ശബ്ദമുഖരിതമായ ജീവിതത്തിന്‍റെ 
തുറമുഖങ്ങളിലെവിടെയോ 
കളഞ്ഞു പോയ നിശബ്ധത 
തേടിയിറങ്ങിയപ്പോഴെയ്ക്കും,
ലോകത്തിനവര്‍ ഭാരമായി മാറിയിരുന്നു !
കാഴ്ച്ച മങ്ങിയ കറുത്ത കുഴികളില്‍ 
അനുഭവങ്ങള്‍ ഇടയ്ക്കിടെ 
വാര്‍ന്നു തുളുമ്പാറുണ്ട് !
മുഷിഞ്ഞൊരു ഭാണ്ഡവും 
ജന്മം മുഴുവനോടിത്തളര്‍ന്ന ചിന്തകളും 
ദൈവസന്നിധിയില്‍ 
കാഴ്ച്ചവയ്ക്കാനൊരു യാത്ര !
സാഹചര്യങ്ങളുടെ ചൂണ്ടുവിരലിനോട് 
തോറ്റ്, 
ചെയ്യ്തു പോയ പാപങ്ങള്‍ക്ക്‌ മാപ്പിരക്കാന്‍ 
മടങ്ങിവരാന്‍ കൊതിക്കാതെ,
നാടും വീടും ഇട്ടെറിഞ്ഞൊരു 
അനന്തമാം യാത്ര ... !!

1 comment:

  1. അനന്തമാം യാത്രയുടെ ഹീറ്റ്സ് ആണ് ഇപ്പോള്‍
    ഫൈനല്‍ വരും എല്ലാര്‍ക്കും

    ReplyDelete