കൊടുംകാടിന്‍റെ വന്യശോഭയില്‍
ഒരു കിളി പാടുകയായിരുന്നു
ഉണ്ണികളെയുറക്കാന്‍ !
തൂവലുകള്‍ക്കിടയിലൂടമ്മക്കിളിയുടെ
തൊലിയുടെ ചൂടോടു ചേര്‍ന്നു
പറക്കമുറ്റാത്ത കുഞ്ഞുമക്കള്‍ !
നിശബ്ദതയെ ദീനവിലാപമാക്കി
നീയുതിര്‍ത്ത വെടിയുണ്ട തുളച്ചുകയറിയ
ഇളംചങ്കിനെ നീ വറുത്തെടുത്തു !
നിനക്ക് കിട്ടിയത് രണ്ടു
നിമിഷത്തെ ആഹ്ലാദം !
ഇണയോട് കൊക്കുരുമ്മി
മക്കളോട് കഥകള്‍ പറഞ്ഞ
ആ ആയുസ്സിനു നഷ്ടമായത്
ഇനിയും സ്നേഹിച്ചു തീരാത്തൊരു ജീവന്‍ !
"നിനക്ക് കിട്ടിയത് രണ്ടു
ReplyDeleteനിമിഷത്തെ ആഹ്ലാദം !
ഇണയോട് കൊക്കുരുമ്മി
മക്കളോട് കഥകള്‍ പറഞ്ഞ
ആ ആയുസ്സിനു നഷ്ടമായത്
ഇനിയും സ്നേഹിച്ചു തീരാത്തൊരു ജീവന്‍ !"
മാനിഷാദാ...
മനുഷ്യന്റെ മാംസദാഹത്തിന് എന്നാണോ അതിരുണ്ടാവുക?
മാംസം മനുഷ്യനെ മൃഗതുല്യനാക്കുന്നു എന്നതാണ് സത്യം..
മേനക ഗാന്ധി പറഞ്ഞതോര്‍ക്കുന്നു....
"Proud to be vegetarian. I don't eat dead bodies."
വ്യാപാരമേ ഹനനമാം വനവേടനുണ്ടോ
ReplyDeleteവ്യാപന്നമായ് കഴുകനെന്നും കപോതമെന്നും