തച്ചുടയ്ക്കപ്പെട്ട ജീവിതംകൊണ്ട്
പൂക്കളമൊരുക്കുന്ന
ഓണംമാണവര്‍ക്കിന്ന് !
റേഷനരിയുടെ സൌജന്യത്തില്‍
സദ്യയൊരുക്കുന്ന സന്തോഷവും !
മരുന്നിന്‍റെ മണവും
രോഗത്തിന്‍റെ ചൂഷണവും
കടക്കെണിയുടെ തെറിവിളികളും
ചോര്‍ന്നൊലിക്കുന്ന കുടിലില്‍
പുലികളി നടത്തുന്നുണ്ട് !
മത്സരങ്ങളുടെയും ആഘോഷങ്ങളുടെയും
ആര്‍പ്പുവിളികളില്‍ കേള്‍ക്കാതെ പോകുന്ന
അടിച്ചമര്‍ത്തപ്പെട്ട
അനാഥദുഖങ്ങളുടെ ഓണാഘോഷം !
ജീവിതം തിരസ്കരിക്കപ്പെട്ട
ജനവിഭാഗങ്ങളുടെ ശിരസ്സില്‍
ചവുട്ടി പാതാളത്തില്‍ താഴ്ത്തുന്ന
കനിവു വറ്റിയവരുടെ ഓണം
പൊടിപൊടിക്കുന്നു !
മനസ്സിലെ നന്മ വറ്റാത്ത, നമ്മുടെ ആ പഴയ ഓണവും അതിന്റെ വിശുദ്ധിയും നെഞ്ചിലേറ്റുന്ന മലയാളികള്‍ക്ക്, ഈ നിശാഗന്ധിയുടെ ആശംസകള്‍ ... !!
"മനസ്സിലെ നന്മ വറ്റാത്ത, നമ്മുടെ ആ പഴയ ഓണവും അതിന്റെ വിശുദ്ധിയും നെഞ്ചിലേറ്റുന്ന മലയാളികള്‍ക്ക്, ഈ നിശാഗന്ധിയുടെ ആശംസകള്‍ ... !!"
ReplyDeleteഇത്തവണ റേഷനരി പോലും പാവങ്ങള്‍ക്ക് കിട്ടിയിട്ടില്ല എന്നാണു കേട്ടത്....