തളരാതെ ഓടുന്ന ഘടികാരത്തിലെ
സൂചികളുടെ ഊര്‍ജ്ജത്തിന് ,
എന്‍റെ ചിന്തകളുടെ വേഗത
കൂട്ടുവാനാവുന്നുണ്ട് !
ഗര്‍ജ്ജിച്ചു പൊങ്ങുന്ന കടലിനു മുകളില്‍
ശാന്തമായി പാറുന്ന ചിറകുകള്‍
വിഹ്വലതകള്‍ മറന്നെന്നെ
ജീവിക്കാന്‍ പ്രേരിപ്പിക്കുന്നുമുണ്ട് !
ഉയര്‍ന്നുയര്‍ന്നു വാനം മുട്ടുവോളം
ചോദ്യമില്ലാതെ, സംശയങ്ങളില്ലാതെ
തെല്ലഹങ്കരിക്കാതെ
നിലകൊള്ളുന്ന കുന്നുകളെന്നെ
എളിമയുള്ളവളാകാന്‍ പഠിപ്പിക്കുന്നു !
എങ്കിലും വിശപ്പു മണക്കുന്ന കുഞ്ഞുങ്ങളുടെ
നിഷ്കളങ്കമായ നോട്ടമെന്‍റെ
സകല ശക്തിയും വലിച്ചുകുടിക്കുന്നു !
സൂചികളുടെ ഊര്‍ജ്ജത്തിന് ,
എന്‍റെ ചിന്തകളുടെ വേഗത
കൂട്ടുവാനാവുന്നുണ്ട് !
ഗര്‍ജ്ജിച്ചു പൊങ്ങുന്ന കടലിനു മുകളില്‍
ശാന്തമായി പാറുന്ന ചിറകുകള്‍
വിഹ്വലതകള്‍ മറന്നെന്നെ
ജീവിക്കാന്‍ പ്രേരിപ്പിക്കുന്നുമുണ്ട് !
ഉയര്‍ന്നുയര്‍ന്നു വാനം മുട്ടുവോളം
ചോദ്യമില്ലാതെ, സംശയങ്ങളില്ലാതെ
തെല്ലഹങ്കരിക്കാതെ
നിലകൊള്ളുന്ന കുന്നുകളെന്നെ
എളിമയുള്ളവളാകാന്‍ പഠിപ്പിക്കുന്നു !
എങ്കിലും വിശപ്പു മണക്കുന്ന കുഞ്ഞുങ്ങളുടെ
നിഷ്കളങ്കമായ നോട്ടമെന്‍റെ
സകല ശക്തിയും വലിച്ചുകുടിക്കുന്നു !
No comments:
Post a Comment