ചില ഗാനങ്ങളുടെ തരംഗങ്ങളില്‍
ശ്വാസം പോലും അടക്കിവച്ചു
ഞാന്‍ അലിയാറുണ്ട് !
ആത്മാവു നൂറായ് നുറുങ്ങുമ്പോഴും
അമ്പുകള്‍ തുളഞ്ഞിറങ്ങുമ്പോഴും ,
എനിക്കായ് എന്നും എഴുതപ്പെട്ടിരുന്ന
വരികളുടെ ആത്മാവില്‍
ഒളിച്ചിരിക്കാറുണ്ട് ഞാന്‍ !
ചില വരികളില്‍ അശ്രുവര്‍ഷം
എന്നെ ഒരു രാജപുത്രിയെപോലെ
പൊതിയാറുണ്ട് !
ആര്‍ത്തു ചിരിക്കുകയും
മാറോടു ചേര്‍ക്കുകയും
ചെയ്യ്തവ എന്‍റെ
ശേഖരത്തില്‍ ഉണ്ടായിരുന്നു !
ഈ വിരസമായ ദിനങ്ങളില്‍
മനസ്സിന്‍റെ ആളൊഴിഞ്ഞ മണ്‍പാതയില്‍
ഒരു താരാട്ട് വീണ്ടും
മുഴങ്ങാന്‍ തുടങ്ങിയിയിരിക്കുന്നു !
അമ്മയുടെ നറുംപാല്‍ സ്നേഹത്തോടെ
എന്നെ ഒരിക്കല്‍ കൂടി തേടിയെത്തിയതായിരുന്നോ ??
മറ്റെല്ലാ പ്രിയഗാനങ്ങളും വിട്ടൊഴിഞ്ഞു ഞാനാ
താരാട്ടില്‍ ഉറങ്ങിത്തുടങ്ങിയിരിക്കുന്നു !!
ഇനിയൊന്നിലേയ്ക്ക്
കാതുകള്‍ തുറക്കാനാവാത്തവിധം ബന്ധിക്കപ്പെട്ട
ആ ഗാനം നിലയ്ക്കും മുന്‍പേ
അതില്‍ ഞാന്‍ ഇല്ലാതായിരുന്നെങ്കില്‍ !
അമ്മെ .. നീയാണ് സ്നേഹം
നിന്‍റെ പതറിയ സ്വരത്തില്‍ പാടിയതിനോളം
ഏതു ഗന്ധര്‍വ്വന്‍ പാടിയാലും
ഞാന്‍ ആസ്വദിക്കില്ല !
സത്യം തന്നെ, അമ്മയുടെ താരാട്ടോളം വരില്ല മറ്റേതൊരു ഗാനവും ഈണവും...
ReplyDeleteതാരാട്ടുപാടാന്‍ അമ്മയുണ്ടല്ലോ
ReplyDeleteതാളം പിടിയ്ക്കാന്‍ അച്ഛനുണ്ടല്ലോ
കണ്ണും പൂട്ടിയുറങ്ങുക നീയെന്‍
കണ്ണേ പുന്നാരപ്പൊന്നുമകളേ
നിശാ, നിന്റെ കവിത പകര്‍ന്നു തന്നത് ചില ചിന്തകളാണ്..
ReplyDeleteഒരു നിമിഷം ഞാന്‍ ആലോചിച്ച് പോകുന്നു...
ഒരു താരാട്ട് പോലും കേള്‍ക്കാതുറങ്ങിയ കുഞ്ഞുങ്ങളെ....
അനാഥാലയങ്ങളിലും തെരുവോരങ്ങളിലും കൈപ്പുനീര്‍ കുടിച്ചുറങ്ങിയ ബാല്യങ്ങള്‍...
സ്നേഹവും സാന്ത്വനവും സ്വപ്നം കണ്ടുറങ്ങിയ ജന്മങ്ങള്‍...
അനാഥത്വത്തിന്റെ ഭാരം ചുവന്നു ജീവിക്കുന്ന പിഞ്ചോമനകള്‍ക്ക് ഒരിക്കല്‍ എങ്കിലും ഒരു താരാട്ട് പാടി കേള്‍പ്പിക്കുവാന്‍ നമുക്ക് ആകുമോ?