Sunday, August 19, 2012

മഴയത്തൊരു കുഞ്ഞിക്കിളി

ഒരു സന്ധ്യയുടെ ചുവപ്പില്‍
ചകിരിനാരുകള്‍ക്കിടയില്‍ 
തളിര്‍ത്ത ചില്ലകള്‍ 
ചൂടോടെ പൊതിഞ്ഞൊരു 
കുഞ്ഞിക്കിളിയുടെ കൂട്ടില്‍,
ഇമചിമ്മിയിരുന്ന കണ്ണുകളില്‍,
ഇലവഴികള്‍ കടന്നു 
കാലം തെറ്റിയൊരു മഴ പെയ്യ്തു !
ചിറകുകള്‍ നനഞ്ഞു
കൊക്കുകള്‍ മരവിച്ചു !
മഴയവളില്‍ 
സ്വയംമറന്നൊഴുകിയിറങ്ങി !
സമ്മതം കാത്തു നില്‍ക്കാതെ,
തേങ്ങിച്ചുവന്ന കവിളിണകളില്‍ 
തോരാതെ തോരാതെ പെയ്യ്തു !
നിലയ്ക്കാതെ പാടിയ മഴയില്‍
വിശപ്പു ഞെരുക്കിയ ജീവനില്‍ 
തണുത്തുറഞ്ഞ ഹൃദയം 
തുടിക്കാന്‍ മറന്നു !
ആ മഴയായിലായിരുന്നു
ആ കുഞ്ഞുശ്വാസങ്ങളും
ചൂട് തേടി മരണക്കയങ്ങളില്‍ താണത് !

1 comment:

  1. "മഴയവളില്‍
    സ്വയംമറന്നൊഴുകിയിറങ്ങി !
    സമ്മതം കാത്തു നില്‍ക്കാതെ,
    തേങ്ങിച്ചുവന്ന കവിളിണകളില്‍
    തോരാതെ തോരാതെ പെയ്യ്തു "

    എന്നാലും കഷ്ടായി പോയി...
    മഴ നനഞ്ഞാല്‍ കിളിക്കും പനി പിടിക്കില്ലേ?
    ആര് നോക്കും അതുങ്ങളെ?

    നിശാ, നന്നായി അവതരിപ്പിച്ചിരിക്കുന്നു...

    ReplyDelete