കണ്ണുകളിങ്ങനെ തിരഞ്ഞുകൊണ്ടിരിക്കും
ട്രെയിനിന്‍റെ തുരുമ്പിച്ച ജാലകത്തിലൂടെ
അകലെയായി പ്രിയപ്പെട്ടവര്‍ മറയുന്നതും
നോക്കി നിറയുന്ന മിഴികളുടെ വ്യസനത്തിലും,
കൂട്ടമായ് നീങ്ങുന്ന ആളുകള്‍ക്കിടയില്‍
ഓടിനടക്കുന്ന കാരണമില്ലാത്ത
തിരക്കുകളിലും !
കൈകള്‍ പരത്തി നടക്കും
ചീറിപ്പാഞ്ഞൊരു വാഹനത്തിന്‍റെ വേഗതയില്‍
വഴിയില്‍ തലപൊട്ടി വീണ് ,
കുടല്‍വരെ പുറത്തു വന്നിട്ടും,
അല്‍പ ജീവന്‍ ബാക്കി വന്നു യാചിക്കുന്ന,
ഏഴയുടെ കഴുത്തിലെ ചെറുപൊന്‍താലിക്കും
മടിക്കുത്തിലെ ഇത്തിരി കാശിനും വേണ്ടി !
വിധവയുടെ ഒറ്റപ്പെട്ട ഇരുള്‍ക്കൂട്ടില്‍
നുഴഞ്ഞു കയറി മാനംമോഷ്ടിക്കുന്ന ക്രൂരതയും ,
വാര്‍ദ്ധക്യത്തിന്‍റെ ചൂടുള്ള കൈയ്യില്‍
ബാക്കി വച്ച കാലണ തട്ടിപ്പറിക്കുന്ന യുവത്വവും ..
എവിടെ വരെയെത്തുമീ ലോകമിങ്ങനെ ?
അധ്വാനവും നന്മയും കൊള്ളയടിച്ചവര്‍
കൂട്ടി വച്ചിരിക്കുന്നതെവിടെയാണ് ?
ട്രെയിനിന്‍റെ തുരുമ്പിച്ച ജാലകത്തിലൂടെ
അകലെയായി പ്രിയപ്പെട്ടവര്‍ മറയുന്നതും
നോക്കി നിറയുന്ന മിഴികളുടെ വ്യസനത്തിലും,
കൂട്ടമായ് നീങ്ങുന്ന ആളുകള്‍ക്കിടയില്‍
ഓടിനടക്കുന്ന കാരണമില്ലാത്ത
തിരക്കുകളിലും !
കൈകള്‍ പരത്തി നടക്കും
ചീറിപ്പാഞ്ഞൊരു വാഹനത്തിന്‍റെ വേഗതയില്‍
വഴിയില്‍ തലപൊട്ടി വീണ് ,
കുടല്‍വരെ പുറത്തു വന്നിട്ടും,
അല്‍പ ജീവന്‍ ബാക്കി വന്നു യാചിക്കുന്ന,
ഏഴയുടെ കഴുത്തിലെ ചെറുപൊന്‍താലിക്കും
മടിക്കുത്തിലെ ഇത്തിരി കാശിനും വേണ്ടി !
വിധവയുടെ ഒറ്റപ്പെട്ട ഇരുള്‍ക്കൂട്ടില്‍
നുഴഞ്ഞു കയറി മാനംമോഷ്ടിക്കുന്ന ക്രൂരതയും ,
വാര്‍ദ്ധക്യത്തിന്‍റെ ചൂടുള്ള കൈയ്യില്‍
ബാക്കി വച്ച കാലണ തട്ടിപ്പറിക്കുന്ന യുവത്വവും ..
എവിടെ വരെയെത്തുമീ ലോകമിങ്ങനെ ?
അധ്വാനവും നന്മയും കൊള്ളയടിച്ചവര്‍
കൂട്ടി വച്ചിരിക്കുന്നതെവിടെയാണ് ?
"വാര്‍ദ്ധക്യത്തിന്‍റെ ചൂടുള്ള കൈയ്യില്‍
ReplyDeleteബാക്കി വച്ച കാലണ തട്ടിപ്പറിക്കുന്ന യുവത്വവും .."
ഇനിയും ഉണ്ട് ചിലര്‍, പെണ്‍കുട്ടികളുടെ ഹൃദയം മോഷ്ടിക്കുന്ന ചിലര്‍...