മഴക്കാടുകള്‍ എന്‍റെ ഹൃദയം പോലെയാണ് ...
ഇരുളിലെ നിഗൂഡ സൌന്ദര്യം... !!
വളഞ്ഞും പുളഞ്ഞും നേര്‍ത്തൊരു
രേഖ പോലെ ഇടവഴികള്‍ .. !
അവിടെ അനാഥമായി
വിരിഞ്ഞു കൊഴിയുന്ന പൂക്കള്‍ ... !
ഇരുളിന്‍റെ മറവില്‍
വേരുകള്‍ ആഴുന്ന മണ്ണിന്‍റെ
ഹൃദയത്തില്‍ ഓര്‍മ്മകള്‍ പോലെ
ചെറിയൊരു ചാറ്റല്‍ മഴ !!
മത്സരിച്ചു വളരുന്ന
ചിന്തകള്‍ , പടര്‍പ്പുകള്‍ !
രാപ്പാടികള്‍ പാടുന്നതും,
മുളങ്കാടുകള്‍ താളം പിടിക്കുന്നതും
കേള്‍ക്കാം ഇടയ്ക്കിടെ!
ഇരുളിലെ നിഗൂഡ സൌന്ദര്യം... !!
വളഞ്ഞും പുളഞ്ഞും നേര്‍ത്തൊരു
രേഖ പോലെ ഇടവഴികള്‍ .. !
അവിടെ അനാഥമായി
വിരിഞ്ഞു കൊഴിയുന്ന പൂക്കള്‍ ... !
ഇരുളിന്‍റെ മറവില്‍
വേരുകള്‍ ആഴുന്ന മണ്ണിന്‍റെ
ഹൃദയത്തില്‍ ഓര്‍മ്മകള്‍ പോലെ
ചെറിയൊരു ചാറ്റല്‍ മഴ !!
മത്സരിച്ചു വളരുന്ന
ചിന്തകള്‍ , പടര്‍പ്പുകള്‍ !
രാപ്പാടികള്‍ പാടുന്നതും,
മുളങ്കാടുകള്‍ താളം പിടിക്കുന്നതും
കേള്‍ക്കാം ഇടയ്ക്കിടെ!
സ്വപ്‌നങ്ങള്‍ പോലെ
തളിര്‍ക്കുന്ന മാമരച്ചില്ലകളും,
ആരെയോ തേടി അലയുന്ന പുഴകളും ....
ഹാ... എത്രയെത്ര മഴക്കാടുകള്‍ ..
ഈ ഹൃദയത്തില്‍ ... !!
മഴക്കാടുകളിലെ കുളിരാര്‍ന്ന കൂടാരങ്ങളില്‍ നൃത്തം ചെയ്യുന്ന മനസുകള്‍...
ReplyDeleteകാറ്റ് മര്‍മ്മരം ഉതിര്‍ക്കുമ്പോള്‍ അറിയാതെ ആരെയോ തിരിഞ്ഞ് നോക്കിയേക്കാം...
ഇലകളില്‍ തങ്ങിയ മഴത്തുള്ളികളില്‍ ആരുടെയോ മുഖം തേടുന്ന ഓര്‍മ്മകള്‍ നമ്മില്‍ വിരിഞ്ഞെക്കാം..
മുളങ്കാടുകളും രാപ്പാടികളും ചിന്നം വിളികളും ഇരുളും അലിഞ്ഞ് ചേര്‍ന്ന മഴക്കാട്...
നിന്റെ ഹൃദയത്തില്‍ മാത്രമല്ല; എന്റെ ഹൃദയത്തിലും...
another good one.
ReplyDelete