കൈപ്പറ്റിയപ്പോള്‍ തുള്ളിച്ചാടാനാണ്
ആദ്യമവന് തോന്നിയത് !
സ്വപ്‌നങ്ങളോരോന്നായി അടുക്കിയടുക്കിയൊരു
സൌധം പണിയാന്‍ നിമിഷങ്ങള്‍ മാത്രം മതിയല്ലോ!
കുഞ്ഞരിപ്പല്ല് മുളയ്ക്കാത്ത മോണയുമായി
ചിരിച്ചുകൊണ്ടുരുളുന്ന പൊന്നോമന,
കരളു നിറയെ സ്നേഹം നിറച്ച്
ഹൃദയത്തില്‍ ചേക്കേറിയ പെണ്ണ് !
നോവുകളറിയിക്കാതെ
മുള്ളുതറയ്ക്കാതെ പാദങ്ങളെ
ഇന്നോളം കാത്ത അമ്മയുമച്ഛനും !
പൊടിമണ്ണില്‍ വീണുപൊട്ടുന്ന
തുള്ളിച്ചില്ലുകള്‍ ,
വേലിപ്പടര്‍പ്പുകളിലെ പൂക്കള്‍ !
കവലയിലെ കൊച്ചുവര്‍ത്തമാനങ്ങള്‍..
എല്ലാമുപെക്ഷിച്ച് ,
ഓര്‍മ്മകളെല്ലാം ശ്രദ്ധയോടെ
പായ്ക്ക് ചെയ്യ്‌ത്,
മണലാരണ്യങ്ങളുടെ മരുപ്പച്ച തേടിപ്പോകാന്‍,
ഹൃദയം പിച്ചി ചീന്തി
സ്വപ്നങ്ങളിലേയ്ക്കൊളിച്ചോടാനൊരു വിസ!
മരുഭൂമികളില്‍ വിയര്‍പ്പൊഴുക്കി,തളര്‍ന്ന് വീഴുമ്പോള്‍ കിട്ടുന്ന നാല് കാശിന് നാട്ടില്‍ സ്വപ്നക്കൂട് ഒരുക്കാന്‍ ഒരു വിസ...
ReplyDeleteThiz poem for me....
ReplyDelete