നെഞ്ചില്‍ ചൂടില്‍
കണ്ണീരാല്‍ നനയ്ക്കപ്പെട്ടൊരു
ചെടി വളരുന്നുണ്ട് ..
സിരകളിലും
ബോധാതലങ്ങളിലും
ചിന്തകളിലും
പടര്‍ന്നൊരു വള്ളിച്ചെടി !
മനസ്സിന്‍റെ ഉള്ളില്‍
പ്രകാശിച്ചു നിന്നിരുന്ന
ദീപം കാലം തല്ലിക്കെടുത്തിയത് മുതല്‍
ആരോ കൊളുത്തിയൊരു
തിരിനാളം പോലെ
ഈ ഇരുളിലൊരു
നിശാപുഷ്പം!!
വിടര്‍ന്നത് മുതല്‍
ഒരിക്കലും വാടാതെ ...!
കണ്ണീര്‍ ഒഴിച്ച്, സ്വപ്നങ്ങള്‍ വളമിട്ട് മനസ്സിന്റെ ഒരു കോണില്‍ വളര്‍ത്തിയ വള്ളിച്ചെടിയില്‍ ഒരിക്കലും വാടാതൊരു നിശാപുഷ്പം.....
ReplyDelete