Sunday, August 19, 2012

ചില വാര്‍ത്തകള്‍

വാര്‍ത്തകള്‍ നഗ്നരായി
ഉള്ളില്‍  തീ കോരി ഇടുമ്പോള്‍,
ആട്ടിയോടിക്കും  നീ !!
കാരണം നിനക്കറിയാം 
വിരൂപമായ അവ  
വിരല്‍ ചൂണ്ടുന്നത് 
നിന്‍റെ ആത്മാവിലെ 
ചെളിയില്‍ പുതഞ്ഞ 
സത്യങ്ങളിലേയ്ക്കാണെന്ന് 
വെളിപാടുകള്‍ നേര്‍വഴി 
നയിക്കുമ്പോള്‍ 
നീ തിരിഞ്ഞു നടക്കും 
തെറ്റുകളിലേയ്ക്ക് !
എത്ര പുണ്യനദികളില്‍ പോയി
കുളിച്ചാലും ,
ആത്മാവിലെ തിന്മകളുടെ 
കറുപ്പ് മാറാതെ ... 

1 comment:

  1. എത്ര പുണ്യനദികളില്‍ പോയി
    കുളിച്ചാലും ,
    ആത്മാവിലെ തിന്മകളുടെ
    കറുപ്പ് മാറാതെ ...

    ...മലിനമല്ലാത്ത എത്ര പുണ്യ നദികള്‍ കാണാന്‍ കഴിയും ഇന്നീ ലോകത്തില്‍ ? , മനുഷ്യനാല്‍ മലിനമാക്കാത്ത പുണ്യനദി ആര്‍കെങ്കിലും പറഞ്ഞു തരാന്‍ കഴിയുമോ ?

    ReplyDelete