Tuesday, August 21, 2012

പാട്ടുപെട്ടി

ഞാന്‍ പിച്ചവച്ച താളത്തിലെല്ലാം
ഒഴുകി നടന്നൊരു സാന്നിധ്യമായിരുന്നു 
ആ പാട്ടുപെട്ടി !!
കണ്ണ് തുറക്കുമ്പോഴൊക്കെ 
വായുവിന്‍റെ ശുദ്ധതയില്‍ 
നിറഞ്ഞ സാന്നിധ്യം !
കണ്ണടയ്ക്കുമ്പോഴും 
ഉറക്കത്തിനോപ്പം എന്നിലേയ്ക്ക് 
അലിഞ്ഞലിഞ്ഞ് 
എന്നോട് ചേര്‍ന്ന് .... !
ജീവിതസമസ്യകളിലെവിടെയോ 
ഞാന്‍ മറന്നതോ ..
എന്നെന്നേയ്ക്കുമായി നിലച്ചതോ...
ആ പഴയ പാട്ടുപെട്ടി ..!
മച്ചിന്‍മുകളിലുണ്ടാവും 
ചിലന്തികുഞ്ഞുങ്ങള്‍ക്ക് കളിക്കാന്‍ 
ഞാന്‍ കൊടുത്തിരുന്നു !

2 comments:

  1. "ഞാന്‍ പിച്ചവച്ച താളത്തിലെല്ലാം
    ഒഴുകി നടന്നൊരു സാന്നിധ്യമായിരുന്നു
    ആ പാട്ടുപെട്ടി !!"

    അതേ അതിനൊരു താളവും ഈണവും ഒക്കെ ഉണ്ടായിരുന്നു...അത് ഒരിക്കല്‍ ഒരുപറ്റം മനുഷ്യരുടെ ശ്വാസത്തില്‍ എന്ന പോലെ അലിഞ്ഞ് ചേര്‍ന്നിരുന്നു...
    പക്ഷെ ഇന്നോ...?

    " ആ പഴയ പാട്ടുപെട്ടി ..!
    മച്ചിന്‍മുകളിലുണ്ടാവും
    ചിലന്തികുഞ്ഞുങ്ങള്‍ക്ക് കളിക്കാന്‍
    ഞാന്‍ കൊടുത്തിരുന്നു !"

    നന്നായിരിക്കുന്നു നിശാ....ആശംസകള്‍...

    ReplyDelete