Tuesday, August 21, 2012

കേട്ടതും, പഠിച്ചതും, മനസ്സിലാക്കിയതും

രാത്രിക്ക് ഭീകരതയുണ്ടെന്നും
ദുസ്വപ്നങ്ങള്‍ക്ക് നീളന്‍ കൈകളുണ്ടെന്നും
അവ കഴുത്തില്‍ മുറുക്കി പിടിക്കുമെന്നും
ശ്വാസം പേടിച്ചരണ്ടു മാറി നില്‍ക്കുമെന്നും
പണ്ടെങ്ങോ ആരോ പറഞ്ഞു കേട്ടിരുന്നു !

രാത്രി പ്രണയഭരിതയെന്നും
സുന്ദരസ്വപ്നങ്ങള്‍ക്ക് ചിറകുകളുണ്ടെന്നും
അവ നമ്മെ സ്വര്‍ഗ്ഗങ്ങളില്‍ കൊണ്ടുപോകുമെന്നും
നിലാവും നക്ഷത്രങ്ങളും കൂട്ടുവരുമെന്നും
പഠിപ്പിച്ചത് പ്രണയമാണ് !

നിദ്രനുകരാത്ത രാത്രികളുണ്ടെന്നും
അബോധത്തില്‍നിന്നും ഓര്‍മ്മകള്‍
നമ്മെ തോണ്ടി വിളിച്ചുണര്‍ത്തുമെന്നും,
തലയിണ കുതിരാന്‍മാത്രം മനസ്സ് ചോരപൊടിക്കാറുണ്ടെന്നും
ജീവിതമാണെനിക്ക് മനസ്സിലാക്കിത്തന്നത് !!

4 comments:

  1. nalla mattoru kavitha.

    toni

    ReplyDelete
  2. പിൿചര്‍‍ ഫിര്‍‍ ഭി ബാക്കി ഹെ യാര്‍‍
    ഇനീം എന്തൊക്കെ മനസ്സിലാക്കാന്‍‍ കിടക്കണു.
    ആള്‍‍ ദി ബെസ്റ്റെ :)

    ReplyDelete
  3. ഹൃദയസ്പര്‍ശി...

    ReplyDelete