ഏതോ ഒരു വൃണത്തില്‍
നിന്റെ കണ്ണികള്‍ ചുംമ്പിക്കുന്നല്ലോ
ശരീരം മുഴുവന്‍ മരവിച്ചതിനാല്‍
എവിടെയാണെന്ന് മനസ്സിലാവുന്നില്ല
അന്ന് നീ എന്‍റെ കൈകളില്‍ പിടിച്ചപ്പോള്‍
സ്വയം മറന്ന എന്നെ
ബന്ധിക്കുകയായിരുന്നോ ?
ഒരിക്കലും കണ്ണിവേര്‍പെടാത്ത
ചങ്ങലയെന്ന് എനിക്കറിയാം
അതുകൊണ്ട് ഞാന്‍
രക്ഷപെടുവാന്‍ ശ്രമിക്കുന്നില്ല
മരിക്കുവാന്‍ കൊതിക്കുമ്പോഴും
ഞാന്‍ നിലവിളിക്കില്ല !
ഈ കുരുക്കില്‍ നിശബ്ദമായി പിടയട്ടെ
നിന്നെ പ്രണയിച്ച തെറ്റിനുള്ള
അനിവാര്യമായ ശിക്ഷയാവട്ടെ !
നിന്റെ കണ്ണികള്‍ ചുംമ്പിക്കുന്നല്ലോ
ശരീരം മുഴുവന്‍ മരവിച്ചതിനാല്‍
എവിടെയാണെന്ന് മനസ്സിലാവുന്നില്ല
അന്ന് നീ എന്‍റെ കൈകളില്‍ പിടിച്ചപ്പോള്‍
സ്വയം മറന്ന എന്നെ
ബന്ധിക്കുകയായിരുന്നോ ?
ഒരിക്കലും കണ്ണിവേര്‍പെടാത്ത
ചങ്ങലയെന്ന് എനിക്കറിയാം
അതുകൊണ്ട് ഞാന്‍
രക്ഷപെടുവാന്‍ ശ്രമിക്കുന്നില്ല
മരിക്കുവാന്‍ കൊതിക്കുമ്പോഴും
ഞാന്‍ നിലവിളിക്കില്ല !
ഈ കുരുക്കില്‍ നിശബ്ദമായി പിടയട്ടെ
നിന്നെ പ്രണയിച്ച തെറ്റിനുള്ള
അനിവാര്യമായ ശിക്ഷയാവട്ടെ !
വൃണമാണ് പ്രണയം എന്ന് ഞാൻ അറിയുന്നു. ആ വൃണത്തെ ചുംബിച്ച് കൊണ്ട്........ ആ വയൽ വരമ്പിലൂടെ......
ReplyDeleteശരീരം മുഴുവന്‍ മരവിച്ചതിനാല്‍ നീ ആ വൃണത്തിന്റെ വേദനയറിയുന്നില്ല; അത് തന്നെ ഭാഗ്യം.
ReplyDeleteപുഴുവരിക്കുന്ന വൃണത്തിനെ പുല്‍കുന്ന ഈച്ചകളെ ഒന്നാട്ടിയോടിക്കാന്‍ പോലുമാകാതെ, വേദനിച്ച്, വേദനിച്ച് ഒന്ന് കരയാന്‍ പോലുമാകാതെ, വര്‍ഷങ്ങളായി ഒരേ കിടപ്പ്...
ചങ്ങലക്കണ്ണികളില്‍ നിന്നും മോചിപ്പിച്ചാല്‍ പോലും എങ്ങും പോകാനാവാതെ, ഒന്ന് നിരങ്ങി നീങ്ങാന്‍ പോലുമാകാതെ പിടയാതെ പിടയുന്ന എന്നെക്കാളും ഭാഗ്യം നിനക്ക് തന്നെയാണ്....