Tuesday, July 17, 2012

എഴുതി തീരാത്ത കവിത

എഴുതിയിട്ടുമെഴുതിയിട്ടും തീരുന്നില്ലല്ലോ 
എന്റെ പ്രണയമേ നിന്നെ ..
കടലായിരുന്നോ..
കരയായിരുന്നോ..
അതോ..... എന്റെ മനസ്സായിരുന്നോ നീ ?
അളക്കുംതോറും ആഴം കൂടുന്ന എന്തോ ഒന്ന് !
മുറിയും തോറും ജീവന്‍ വയ്ക്കുന്ന ഒന്ന് !
സ്വന്തമാകും തോറും സ്വന്തമാല്ലാതാകുന്ന ഒന്ന് !

2 comments:

  1. എത്ര എഴുതിയാലും മോഹിപ്പിക്കുന്ന ഒരു കടലാണ് പ്രണയം... ഓരോ കവിതയും ആ പ്രണയ തീരത്തെ വെറും ഓളങ്ങള്‍ മാത്രം...നീ ഇനിയും എഴുതുക...

    ReplyDelete
  2. തീര്‍ന്നത് തന്നെ....

    ReplyDelete