Friday, July 27, 2012

എന്‍റെ കഥ

ഞാനൊരു കഥ പറയട്ടെ ..
അല്ലെങ്കില്‍ വേണ്ട !
ഇതാ ഇങ്ങോട്ട് നോക്കിയേ !
രണ്ടു ഗോളങ്ങള്‍ കണ്ടോ
തിളങ്ങുന്നവ !
തിരകളുണ്ടല്ലേ ...
ആര്‍ത്തിരമ്പുന്ന കണ്ണീര്‍ത്തിര !
തീയുമുണ്ടെന്നോ ?
പേടിക്കേണ്ട , അത് പ്രതികാരമല്ല !
കെട്ടടങ്ങിയൊരു പ്രണയത്തിന്‍റെ
ചിത എരിയുന്നതാണ്
അത് കെടാന്‍ നീ കാത്തു നില്‍ക്കേണ്ട
ഒരിക്കലും കെടില്ല !
ആ ഓര്‍മകളുടെ ചിത !
നീ അല്പം കൂടി ആഴത്തിലേയ്ക്ക് നോക്കൂ
ഒരായിരം കഥകള്‍ മാറാല കെട്ടി
പൊടി പിടിച്ചു കിടപ്പുണ്ട് !
അതില്‍ നിനക്കിഷ്ടപ്പെട്ടതും കാണും !
തിരഞ്ഞെടുത്തു കൊള്ളൂ ,
നിനക്കിഷ്ടമുള്ള കഥകള്‍ ! 

2 comments:

  1. "ഒരായിരം കഥകള്‍ മാറാല കെട്ടി
    പൊടി പിടിച്ചു കിടപ്പുണ്ട് !"

    അതില്‍ ഒരെണ്ണം തിരഞ്ഞെടുത്ത് എഴുതണം, ഇനി വല്ല നോബല്‍ സമ്മാനവും കിട്ടിയാലോ? പറയാന്‍ പറ്റില്ല....:-)
    എഴുതാം ഒരിക്കല്‍; എഴുതണം എന്നുണ്ട്...

    ReplyDelete