നീലക്കണ്ണുകള്‍ ഇടക്കിടെ
ചിമ്മുന്ന അവള്‍ക്ക്
എന്നും ഒരേ ഭാവമായിരുന്നു
അമ്മ തല്ലിയപ്പോഴും
നിങ്ങള്‍ കൊതികുത്തിയപ്പോഴും
അവളോട് പരാതി പറഞ്ഞു
ചിരി മായാതെന്നെ ഉറ്റു നോക്കിയിരുന്ന
അവളായിരുന്നു എന്‍റെ ആദ്യ പ്രണയിനി..
ഇന്ന് ഞാനവളെ വീണ്ടും കണ്ടു !
ഞാനുപെക്ഷിച്ചിട്ടും
പരാതിയുടെ ഭാവമൊന്നുമില്ലാതെ
കടത്തിണ്ണയുടെ ചില്ലിനുള്ളില്‍
നീലകണ്ണും ചിമ്മി അവള്‍ ചിരിക്കുന്നത് !
ചിമ്മുന്ന അവള്‍ക്ക്
എന്നും ഒരേ ഭാവമായിരുന്നു
അമ്മ തല്ലിയപ്പോഴും
നിങ്ങള്‍ കൊതികുത്തിയപ്പോഴും
അവളോട് പരാതി പറഞ്ഞു
ചിരി മായാതെന്നെ ഉറ്റു നോക്കിയിരുന്ന
അവളായിരുന്നു എന്‍റെ ആദ്യ പ്രണയിനി..
ഇന്ന് ഞാനവളെ വീണ്ടും കണ്ടു !
ഞാനുപെക്ഷിച്ചിട്ടും
പരാതിയുടെ ഭാവമൊന്നുമില്ലാതെ
കടത്തിണ്ണയുടെ ചില്ലിനുള്ളില്‍
നീലകണ്ണും ചിമ്മി അവള്‍ ചിരിക്കുന്നത് !
കടത്തിണ്ണയുടെ ചില്ലിനുള്ളില്‍
ReplyDeleteനീലകണ്ണും ചിമ്മി അവള്‍ ചിരിക്കുന്നത്
ഇന്ന് പലപ്പോഴും വേദനയോടെ ഞാന്‍ നോക്കി നിന്നിട്ടുണ്ട്....അപ്പോഴൊക്കെ, ആ പഴയ കുട്ടിയാകാന്‍ എന്റെ മനം അറിയാതെ കൊതിച്ചിരുന്നു....
എത്രയോ വട്ടം അവളുടെ മുടി ചീകി ഞാന്‍ റബര്‍ബാന്‍ഡ് ഇട്ടിരിക്കുന്നു....
സങ്കടം വരുമ്പോള്‍ ഒക്കെ ഞാന്‍ അവളെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങുമാരുന്നു...
ഇന്നോ....???
നിശാഗന്ധി, മനസ്സില്‍ തട്ടിയ നല്ലൊരു കവിത...