Sunday, July 22, 2012

സ്വപ്നസാക്ഷാത്കാരം


ഒരോര്‍മ്മയുടെ മറവിലെങ്കിലും 
ഒളിക്കുവാനെനിക്കായില്ലല്ലോ ..
ഇത്രയേറെ പ്രണയിച്ചിട്ടും..
ഇത്രയേറെ സഹിച്ചിട്ടും !
നിലയില്ലാ കയങ്ങളില്‍ 
എന്നോ നീയെറിഞ്ഞു പോയൊരു 
ചെറു കല്ലിന്‍റെ മൂല്യം പോലും 
എനിക്കുണ്ടായില്ലല്ലോ ..
ഇതായിരുന്നോ ജന്മസാഭല്യം ?
ഇതായിരുന്നോ സ്വപ്നസാക്ഷാത്കാരം !?? 

4 comments:

  1. എരിയുന്ന കനലായ്‌ പ്രണയം മാറിയൊ പൂക്കളും പുഴയും കണ്ണീര്‍ പോഴിക്കുന്നുവോ

    ReplyDelete
  2. "നിലയില്ലാ കയങ്ങളില്‍
    എന്നോ നീയെറിഞ്ഞു പോയൊരു
    ചെറു കല്ലിന്‍റെ മൂല്യം പോലും
    എനിക്കുണ്ടായില്ലല്ലോ ."

    പ്രണയത്തിന്റെ നിലയില്ലാ കയങ്ങളില്‍ ഒരിക്കലും മുങ്ങാതെ ഒഴുകി നടന്നൊരു രാജഹംസമായിരുന്നു നീ...

    ReplyDelete
  3. പെണ്ണിന്നു പ്രണയം ജീവിതമാണ്..
    ആണിന്ന് പ്രണയം ജീവിതത്തിന്റെ ഒരു ഭാഗമാണ്..

    പരാജയത്തിന്റെ ആയിരം കഥകള്‍ അറിയാമെന്കിലും അതൊന്നും വക വെക്കാതെ വീണ്ടും പ്രണയമെന്ന മണ്ണെണ്ണ വിലക്കിന്റെ നാളത്തില്‍ എരിഞ്ഞടങ്ങാന്‍ വിധിക്കപ്പെട്ട ഈയാം പാറ്റകളെ .. നിങ്ങള്ക്ക് മോചനമില്ല, നിങ്ങള്ക്ക് അര്‍ഹിക്കുന്നത് കിട്ടുന്നു...

    ReplyDelete