Monday, July 30, 2012

ചൂരല്‍


വെളുത്തു മെലിഞ്ഞ നിന്നെ 
എന്നുമെനിക്ക് ഭയമായിരുന്നു 
അതിനാല്‍ തന്നെ എത്ര 
രാത്രികളില്‍ ഉറക്കമളച്ചു ഞാന്‍
പാഠങ്ങള്‍ തിന്നു തീര്‍ത്തിട്ടുണ്ട് 
കൈവെള്ളയില്‍ നീ സമ്മാനിച്ച 
ചോരപ്പാടുകളോട് പ്രതികാരമായി
നിന്നെ  കഷ്ണങ്ങളാക്കാനും
ആരുമറിയാതെ ശ്രമിച്ചിരുന്നു  !
എത്ര പ്രതികാരം വീട്ടിയാലും
പിറ്റേന്നും നീ വരും
കണക്കുമാഷിന്‍റെ 
പരുക്കന്‍കൈകളില്‍ ഞെളിഞ്ഞിരുന്ന് 
എന്നെയും തുറിച്ചു നോക്കി !

3 comments:

  1. "പിറ്റേന്നും നീ വരും
    കണക്കുമാഷിന്‍റെ
    പരുക്കന്‍കൈകളില്‍ ഞെളിഞ്ഞിരുന്ന്
    എന്നെയും തുറിച്ചു നോക്കി !"

    ചൂരലിനെ പേടിച്ചുറങ്ങിയ, ആ പഴയ കുട്ടിക്കാലം ഓര്‍മ്മ വന്നു... എന്നെ വിട്ടു മേടിപ്പിച്ച ചൂരല്‍ കൊണ്ട് ആദ്യം എന്നെ തല്ലിയ സാറിനെ...

    കണക്കിലാണ് ഭൂലോഗത്തിന്റെ സ്പന്ദനം എന്ന് പറഞ്ഞ സ്ഫടികത്തിലെ കടുവയെ...

    നീ, സത്യം പറ നിശാഗന്ധീ, നിനക്ക് ചൂരലിന്റെ തല്ലു ശരിക്കും കിട്ടിയിട്ടുണ്ടോ?

    ReplyDelete
  2. ഹാ...ചൂരല്‍ക്കഷായം

    ReplyDelete