Monday, July 30, 2012

വിത്ത്‌

ഈ ഉണക്കിലൊരു
നനവ്‌ പടരുമെന്നും,
ഈ തോട് പൊട്ടി
എന്‍റെ ജീവന്‍
പുറത്തു കടക്കുമെന്നും,
മണ്ണ് പിളര്‍ന്ന്,
വേരുറച്ച്‌,
കാലത്തിന്‍റെ വേഗതയില്‍
കണ്ണു ചിമ്മാതെ ,
പേമാരിയില്‍ കടപുഴകാതെ,
ഒരായിരം പക്ഷികളുടെ
ഗാനത്തില്‍ സ്വയം മറക്കുന്നൊരു
വന്മരമായി വളരുന്നതാണെന്‍റെ സ്വപ്നം ... !! 

2 comments:

  1. മരമായാല്‍, വികസനം വരുമ്പോള്‍ ഞങ്ങള്‍ നിന്നെ വെട്ടി നികത്തും..
    കരുത്തുള്ള മരമാണേല്‍ വെട്ടി ഞങ്ങള്‍ ഫര്‍ണിച്ചര്‍ ആക്കും..
    പാഴ് തടിയാണേല്‍ പ്ലൈവുഡു ഉണ്ടാക്കും..
    കാട്ടില്‍ ആണേല്‍ കുറച്ചു നാള്‍ നിനക്ക് ആയുസ്സ് ഉണ്ടായെന്നു വരാം...
    നല്ലത് നീ വളരാതിരിക്കുക....

    ReplyDelete
  2. നാല് പാടും നിന്‍റെ ശിഖരങ്ങള്‍ വളര്‍ന്നു പടരട്ടെ !
    അതില്‍ കുഞ്ഞികിളികളും, അണ്ണാരക്കണ്ണനും അഭയം തേടട്ടെ !
    നിന്നെ മുറിച്ചു മാറ്റുവാന്‍ ശക്തി ഉള്ള ആയുധം,അത്
    ഇനിയും സൃഷ്ട്ടിക്കപെടെണ്ടിയിരിക്കുന്നു!

    ReplyDelete