Monday, July 23, 2012

ചിലന്തി


ജനാലക്കപ്പുറം 
തന്‍റെ കരവിരുത് തെളിയിച്ച് 
അദൃശ്യമായി  ഉറക്കമളച്ചിരുപ്പുണ്ടൊരു 
ചിലന്തിവീരന്‍ !
ചിറകുകളൊട്ടി,
തൊലിയറ്റ്,
പാവമിര പിടയുന്നതും കാത്ത് !
പിന്നെ ദ്രവിച്ച നൂലില്‍ തൂങ്ങി ഇറങ്ങുന്നതും കണ്ടു 
കുഞ്ഞുങ്ങളെ പുതിയ തന്ത്രങ്ങള്‍ പഠിപ്പിക്കാന്‍ !
ഇനിയുമിരകള്‍  വരും,
കുതന്ത്രങ്ങളില്‍ വീഴുകയും ചെയ്യും ! 

3 comments:

  1. ഇനിയുമിരകള്‍ വരും,
    കുതന്ത്രങ്ങളില്‍ വീഴുകയും ചെയ്യും !

    ReplyDelete
  2. നന്നായിരിക്കുന്നു നിശാപുഷ്പമേ; നിന്റെയീ കവിത...

    ആശയ തലങ്ങള്‍ക്ക് മറ്റൊരു അര്‍ഥം നല്‍കിയാല്‍, ഈ ചിലന്തിയെ ഒരു ഇരുകാലിയോടു ഉപമിക്കാം....

    വലകള്‍ വിരിച്ചു കഴുകാന്‍ കണ്ണുകളുമായി കാത്തിരിക്കുന്ന മനുഷ്യര്‍....

    അവര്‍ കാത്തിരിക്കുന്നു കുതന്ത്രങ്ങളുമായി....
    ഇനിയുമിരകള്‍ വരും,
    കുതന്ത്രങ്ങളില്‍ വീഴുകയും ചെയ്യും !

    ReplyDelete
  3. ചിലന്തി ആഹാരത്തിന് വേണ്ടി മാത്രമാണ് വല വിരിക്കുന്നത്. പക്ഷേ, നമ്മള്‍ മറ്റു പലതിനും വേണ്ടി.

    ReplyDelete