Saturday, July 21, 2012

ഞാനും നഷ്ടങ്ങളും


ഇവിടെ മരിക്കുകയാണ്
ഞാന്‍ !
പിടഞ്ഞു മരിക്കുകയാണ് ..
നീയില്ലാതെ
മഴയില്ലാതെ
ഗാനങ്ങളില്ലാതെ
സ്വപ്നങ്ങളില്ലാതെ
ആരോരുമില്ലാതെ !
നഷ്ടങ്ങളെല്ലാം
എന്നെ ഞാനല്ലാതാക്കിയിരിക്കുന്നു !
നഷ്ടമായവയെല്ലാമായിരുന്നു
ഞാന്‍ ശ്വസിച്ചിരുന്നത് !
ജീവവായു നിലച്ചുവല്ലോ ...
ഇനിയെനിക്ക് അഭയമെന്ത് ?

2 comments:

  1. "നീയില്ലാതെ
    മഴയില്ലാതെ
    ഗാനങ്ങളില്ലാതെ
    സ്വപ്നങ്ങളില്ലാതെ
    ആരോരുമില്ലാതെ !
    നഷ്ടങ്ങളെല്ലാം
    എന്നെ ഞാനല്ലാതാക്കിയിരിക്കുന്നു !"
    നല്ല വരികള്‍...

    എങ്കിലും, നഷ്ടങ്ങളുടെ കളിത്തൊട്ടിലില്‍ കിടന്നു നീ ഇനിയും സ്വപ്നം കാണുക....കാരണം ആത്മാവിന്റെ സ്വപ്നങ്ങള്‍ക്ക്, ചിറകുകള്‍ക്ക് മരണമില്ലല്ലോ....

    ReplyDelete
  2. നഷ്ടങ്ങളിലായിരുന്നു ജീവവായുവെങ്കില്‍ ഇന്നീ ലോകത്തില്‍ എത്രപേര്‍ ജീവനോടുണ്ടാകുമായിരുന്നു!!
    ആ നഷ്ടങ്ങളെ ജീവവായുവായി കാണൂ... തിരിച്ചു പിടിക്കാന്‍ തീര്‍ത്തും മനോഹരമായ ഒരു ലോകം നിന്നെ കാത്തിരിക്കുന്നു... അവിടെ നീ പറഞ്ഞ നീയും, മഴയും, ഗാനങ്ങളും, സ്വപ്നങ്ങളും നിന്നെയും പ്രതീക്ഷിച്ചിരിക്കുന്നു,

    ReplyDelete