Tuesday, July 31, 2012

ഇണക്കിളി


ഇനിയാ ഞാവല്‍ച്ചാറിലെന്‍
ചുണ്ട്  മുക്കാന്‍ കൂടുവതാര് ?
കാറ്റാടി തയ്യിലാ
ചെറുകൂട് മെനയുവതും
എന്നുണ്ണിക്കിടാങ്ങളെ
ഹൃദയചൂടിനാല്‍ വെളിച്ചം കാണിപ്പതും
പിഞ്ചുചിറകുകള്‍ സ്വപ്നം പോല്‍
പറപ്പതുകണ്ടാനന്ദിക്കുവതുമാര് ?
ഇനിയെന്‍ രാവുകളെ
പ്രണയഭരിതമാക്കുവതും
ഇനിയെന്‍ ദുഃഖങ്ങള്‍
പാടിത്തീര്‍ക്കുവതുമാര് ?
എന്‍ പാതി ജീവന്‍ ഞാന്‍
പകര്‍ന്നു തരട്ടെയോ
ഒന്ന് നീ പറന്നെന്‍
അരികിലണയുമെങ്കില്‍ !
ഒന്ന് നീ എനിക്ക് മുന്‍പില്‍
ചലിച്ചുവെങ്കില്‍ ! 

4 comments:

  1. "എന്‍ പാതി ജീവന്‍ ഞാന്‍
    പകര്‍ന്നു തരട്ടെയോ
    ഒന്ന് നീ പറന്നെന്‍
    അരികിലണയുമെങ്കില്‍ !"

    വേടന്റെ അമ്പേററ് നീ പിടഞ്ഞു മരിച്ചതാകാം...
    ദാഹിച്ചപ്പോള്‍ നീ കുടിച്ച വിഷ ജലത്തില്‍ വികൃതിയാകാം...
    ചിറകുകള്‍ വിടര്‍ത്തി നീ പറന്നപ്പോള്‍ വഴി തടഞ്ഞൊരു വൈദ്യുതകമ്പിതന്‍ ക്രൂരതയാകാം..
    കല്ലെടുത്തെറിഞ്ഞൊരു കുട്ടിയുടെ കളിയാകാം...

    പോയത് എനിക്കല്ലേ...
    എങ്കിലും ഇണക്കിളീ, ഉറമ്പരിക്കാതിരിക്കാന്‍ ഞാന്‍ ഇവിടെ കാവലിരുന്നോളാം, നീ അഴുകി മണ്ണാകുവോളം....

    ReplyDelete
  2. ണയെ പിരിഞ്ഞ ചെറുകിളിയുടെ
    ദുഃഖം അപ്പാടെ ആവഹിഹിട്ടുന്ടല്ലോ..ആ ചിത്രം തന്നെ നൊമ്പര മുള വാക്കുന്നു....വരികള്‍ വീണ്ടും അതിനു ശക്തിയേകുന്നു..

    ReplyDelete