Monday, July 23, 2012

രാത്രി

രാത്രിയുടെ നിഗൂഡവനത്തിലേയ്ക്കു
പകലിന്‍റെ കണ്ണ് വെട്ടിച്ച് ,
പതിവുപോലെ,
നഗ്നയായി തുടുത്ത സന്ധ്യ
ചെറിയൊരു നാണത്തോടെ കയറി പോകുന്നു  !
നിലാവിന്റെ മങ്ങിയ വെളിച്ചത്തില്‍
നക്ഷത്രങ്ങള്‍ മുല്ലപ്പൂവു  വിതറുന്നു  ! 

2 comments:

  1. അകലെമാറി ഒരു പുലരി, ഒരിക്കലും തമ്മില്‍ കാണാനാവാത്ത സന്ധ്യയെ പ്രണയിച്ച്, വേദനയോടെ കാത്തിരിക്കുന്നു...

    ReplyDelete
  2. നിലാവിന്‍റെ മങ്ങിയ വെളിച്ചത്തില്‍ ആകാശത്തിന്‍റെ ഏതോ ഒരു കോണില്‍ നക്ഷത്രങ്ങള്‍ കൈമാറിയ ആ ദിവ്യ പ്രണയം...ആ പ്രണയത്തിന്‍റെ വെളിച്ചത്തില്‍ ഇന്നും എന്‍റെ പ്രണയം തിളങ്ങിനില്പു മരുഭുമിയില്‍ മരുപ്പച്ചയെന്നപോലെ........


    ഹൃദയത്തോട് ചേര്‍ത്ത് കോടാനുകോടി നന്മകളും ആശംസകളും....
    .....

    ReplyDelete