Monday, July 23, 2012

അമ്മയ്ക്ക്

നിന്റെ ഗര്‍ഭഭിത്തിയില്‍ വേരുകളാഴ്ത്തി,
നിന്റെ ചോര എന്റെ സിരകളില്‍ ചൊരിഞ്ഞ്,
നിന്നോട് മാത്രം സംസാരിച്ച്
നിന്റെ മിടിപ്പുകള്‍ മാത്രം ശ്രവിച്ച്
നിന്റെ തലോടല്‍ മാത്രം ഏറ്റുവാങ്ങി
നിന്നെ മാത്രമറിഞ്ഞ്
ഒരു ജന്മം ഞാന്‍ ജീവിച്ചോട്ടെ ...
നിന്റെ കാരുണ്യത്താല്‍ പൊതിയപ്പെട്ട്
നിന്നില്‍ തന്നെ ഞാന്‍ മൃതിയടയട്ടെ.... അമ്മെ ... 

2 comments:

  1. പക്ഷെ. തന്റെ കുഞ്ഞിനെ ഒരു നോക്ക് കാണാനും കയ്യിലെടുത്ത് താലോലിക്കാനും ഏതൊരു മാതാവിനും ആഗ്രഹം ഉണ്ടാകില്ലേ?

    ReplyDelete