Monday, July 30, 2012

കുരുമുളക്

അന്ന് ഞാനീ വഴി പോയപ്പോള്‍
നീയൊരു നൂലില്‍ കടിച്ചു തൂങ്ങിക്കിടന്നു
കൌതകം മാത്രമേ തോന്നിയുള്ളൂ.
പിന്നെ ഞാന്‍ വന്നപ്പോ
പച്ച പാവാടയില്‍ കയറി
കൊഴുത്തു നിന്ന നിന്നോടൊരു
ആരാധന തോന്നി
ഒരു ചെറിയ പ്രേമവും !
ഞാന്‍ പറയും മുന്‍പേ
നിന്നോടാരാണ്
പ്രേമാഭ്യര്‍ത്ഥന നടത്തിയതും
നിന്നെ ചുംബിച്ചു തുടുപ്പിച്ചതും ?
ചതിക്കുമെന്ന് ഞാന്‍
അന്നേ പറഞ്ഞതല്ലേ,
എന്നെ കേട്ടിരുന്നെങ്കില്‍
അവന്‍ നിന്നെ വെയിലത്തിട്ടുണക്കി
വിരൂപയകുമ്പോള്‍
ചുളിവുകള്‍ വീഴുമ്പോള്‍
ചന്തയില്‍ നിന്നെ വില്‍ക്കുമായിരുന്നോ ? 

4 comments:

  1. കാന്താരി മുളക് കുരുമുളകിനോട് പറഞ്ഞത് .........നന്നായിട്ടുണ്ട് ..നല്ല എരിവു ...ആവു ....!

    ReplyDelete
  2. പച്ച നിറം കണ്ടു ഇഷ്ടം മൂത്തപ്പോള്‍ കടിച്ചു തിന്നണം എന്ന് തോന്നി....
    നിനക്കതു ഇഷ്ടായില്ലാന്നു തോന്നുന്നു; നീ എന്റെ മൂക്കില്‍ വരെ കയറി...
    പിന്നെപ്പോഴോ നീ ചുവന്നു തുടുത്തു....
    ഞാന്‍ പിന്നെയും കൊതിച്ചു....
    കോവണി എടുത്തു കൊണ്ട് വന്നു, എല്ലാം പറിച്ചെടുത്തു....ചന്തയില്‍ കൊണ്ടെ വിറ്റു....
    എന്ടടുത്താ... നിന്റെ കളി...

    ReplyDelete
  3. ഒരവാര്‍ഡ് തരണമെന്ന് തോന്നുന്നു

    ReplyDelete