Tuesday, July 24, 2012

അഭയ

ശരവേഗത്തിലാണ്ടുകള്‍ പായുന്നു
ഏതോ കാമഭ്രാന്തന്‍റെ കയ്യിലൊരു
പൂമൊട്ട് ഞെരിഞ്ഞില്ലാതായതും
നാടും കണ്ണുകളും അതോര്‍ത്തു നെടുവീര്‍പ്പെട്ടതും
ഇന്നലെയായിരുന്നോ ?
ആ കണ്ണുകളിലെവിടെയോ
അവനുമുണ്ടായിരുന്നു !
അല്ല ! അവരുമുണ്ടായിരുന്നു !
ഒന്നുമറിയാതെ,
നല്ലതഭിനയിച്ച് !
നിയമവും നീതിപാലകരും
എല്ലാം മറക്കാനനുവദിച്ചു !
സത്യം എവിടെയോ വീടും വീണ്ടും
വ്യഭിചരിക്കപ്പെടുന്നു !
ലൌകികതയും ഇട്ടെറിഞ്ഞു
പോയവളുടെ പിന്നാലെ പോലും
ക്രൂരമായ കണ്ണുകള്‍ ചെന്നെത്തിയല്ലോ,
എത്രയോ പൂവുകള്‍
വീണ്ടും പിച്ചി ചീന്തപ്പെട്ടു !
എത്രയോ കൈകള്‍
അഭിമാനത്തോടെ കളങ്കമേറ്റുചൊല്ലി !
എന്നിട്ടും ...
എന്നിട്ടും ...
നിശബ്ദതയായിരുന്നില്ലേ നമ്മുടെ ആയുധം !
നാളെയൊരിക്കല്‍
നമ്മളിലൊരുവളും ????
നിന്‍റെ ചോരയിലൊരുവളും !!

6 comments:

  1. നന്നാകുമോ ഈ ലോകം?
    "നമ്മളിലൊരുവളും ????
    നിന്‍റെ ചോരയിലൊരുവളും !!"
    ചിന്തിക്കുന്നില്ലാരും, അതുകൊണ്ട് തന്നെ..

    ReplyDelete
  2. ഒരല്പം മുന്നേ ഷെയര്‍ ചെയ്തത് ഓര്‍മ്മവന്നു..

    http://a7.sphotos.ak.fbcdn.net/hphotos-ak-ash4/422278_413557722014436_577335365_n.jpg

    ReplyDelete
  3. പീഡിപ്പിക്കപ്പെടുന്ന നിഷ്കളങ്ക ബാല്യങ്ങളുടെ നൊന്പരങ്ങള്‍ മുഴുവന്‍ ആവാഹിച്ച പോലെ ഒരു കവിത. വളരെ ഇഷ്ടപ്പെട്ടു.
    ഒന്ന് ചോദിച്ചോട്ടെ, ഇതെന്താ കവിതാ ഫാക്ടറിയാണോ? ദിവസവും എത്രയെണ്ണമാണ്പോസ്റ്റ്‌ ചെയ്യുന്നത്.

    ReplyDelete
    Replies
    1. നിശാഗന്ധി ഒരു മാസം വെക്കേഷനിലാണ് ഉദയാ...സ്വിറ്റ്സര്‍ലാന്റിലാണെന്ന് തോന്നുന്നു. ആണോ നിശാഗന്ധീ?

      Delete
    2. alla... avide vare ethiyilla... pinne vaccation um kazhinju tto..

      Delete
  4. ഇപ്പോഴും, പയസ് ടെന്‍ത് കോണ്‍വെന്റിനരികില്‍ കൂടി പോകുമ്പോള്‍ നീതി നിഷേധിച്ച ഒരു ആത്മാവ് മനസ്സില്‍ കടന്നു വരാറുണ്ട്....
    അഭയ താമസിച്ച ആ മുറിയില്‍ ഇപ്പോള്‍ താമസിക്കുന്നത് അവിടുത്തെ അടുക്കള ജീവനക്കാര്‍ ആണത്രേ...

    ReplyDelete