Thursday, July 26, 2012

നമുക്ക് പോവണ്ടേ

കാത്തിരിപ്പിന്‍റെ തീരങ്ങളും 
പൂമരച്ചോടുകളും ഇരുളും 
മുന്‍പേ നമുക്കൊന്ന് പോവണ്ടേ ?
എന്‍റെ പ്രണയത്തെ 
ജീവനോടെ ഞാന്‍ ദഹിപ്പിച്ച 
ആ പഴയ കണ്ണീരുറവ വരെ..
അത് കണ്ട ശേഷം നീ 
എന്നോട് പറയും..
പ്രണയത്തെ ഞാന്‍ കണ്ടുവെന്ന്  ! 

4 comments:

  1. പ്രണയത്തെ ആരും കണ്ടിട്ടില്ല.

    ReplyDelete
  2. ആ യാത്ര, അതുമൊരു കാത്തിരിപ്പായി നീളുന്നു....
    എങ്കിലും, എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും ഏതു വേനല്‍ വന്നാലും, വറ്റാതെ ആ കണ്ണീരുറവ അവിടെ തന്നെയുണ്ടാകും എന്നറിയാം....
    വരാം, ഒരിക്കല്‍ നിന്നോടൊപ്പം,
    പൂമരങ്ങളില്‍ ഇരുളിന്റെ അലകള്‍ പടരും മുന്നേ, തിരിച്ചെത്താന്‍ ആകുമെന്കില്‍.....

    ReplyDelete
  3. ഓരോ നിമിഷങ്ങള്‍ കഴിയുംതോറും
    കാത്തിരിപ്പിന് അര്‍ത്ഥം ഇല്ലാതാകുന്നു....

    ReplyDelete