Monday, July 30, 2012

വൈശാലി

അന്ന് പെയ്യ്ത മഴയില്‍
നിന്‍റെ ആത്മാവും
അലിഞ്ഞിരുന്നില്ലേ ?
ഇന്നും നീ ഒഴുകുന്നുവോ
താതന്‍ തഴഞ്ഞ
നോവും പേറി ..
അംഗരാജ്യത്തിന്‍റെ കണ്ണുകളില്‍
വറ്റാത്ത ഉറവയായി
ഇന്നും നീ ഒഴുകുന്നുവോ ?
ദേവപദത്തില്‍ നിന്നും
അവനെ അടര്‍ത്തി
നിന്നിലെയ്ക്ക് ചേര്‍ത്തപ്പോഴോന്നും
നിനക്ക് പ്രണയം തോന്നിയില്ലേ അവനോട് ?
മാതൃഹൃദയത്തെയും
സ്ത്രീയെയും പറ്റി പഠിപ്പിച്ചപ്പോള്‍
എന്താണ് നീ നിന്റെ പേരാ ഹൃദയത്തില്‍
കോറാന്‍ മറന്നത് ?
രാജരഥത്തില്‍ പോകുമ്പോഴും
ഇന്ദ്രനീലിമയോലുമാ കണ്ണുകള്‍
നിന്നെ തിരയുന്നുണ്ടായിരുന്നല്ലോ ...
ഒരു വട്ടം കൂടി ചെല്ലാമായിരുന്നില്ലേ
അവന്‍റെ അടുത്തേയ്ക്ക് ?
അന്ന് പെയ്യ്ത മഴയില്‍
സ്വയം അലിയാതെ ..... !

3 comments:

  1. വൈശാലി മനസ്സിൽ എന്നും ഒരു നൊമ്പരമായിരുന്നു.
    അതിന്റെ തീക്ഷ്ണത ഒട്ടും ചൊർന്നു പോകാതെ വാക്കുകളിൽ
    കോറിയിട്ടു...ആശംസകൾ...

    ReplyDelete
  2. "ഒരു വട്ടം കൂടി ചെല്ലാമായിരുന്നില്ലേ
    അവന്‍റെ അടുത്തേയ്ക്ക് ?
    അന്ന് പെയ്യ്ത മഴയില്‍
    സ്വയം അലിയാതെ ..... !"

    അംഗരാജ്യത്തിന് വേണ്ടി സ്വയം മറന്ന് അഭിനയിച്ചവള്‍
    മോഹങ്ങള്‍ ബലികൊടുത്തു...എങ്കിലും വൈശാലി....ആ കഥാപാത്രം ഒരിക്കല്‍ കൂടി സങ്കടപ്പെടുത്തി, ഇവിടെ നിന്റെ ഈ കവിതയില്‍....

    അവളുടെ ആത്മാവ് ഒഴുകികൊണ്ടേയിരിക്കട്ടെ....
    നമ്മുടെ ഒക്കെ മനസിലൂടെ....

    ReplyDelete
  3. വൈശാലി=ക്ലാസിക്

    ReplyDelete