പട്ടത്തിന്‍റെ ചിറകില്‍ നമുക്ക്
മഴക്കാടുകള്‍ പൂക്കുന്നിടത്തേയ്ക്ക് പോകാം !
അങ്ങകലെ ആകാശത്തിന്‍റെ വരമ്പുകളില്‍
മഴവില്ലിന്‍റെ സ്വപ്നങ്ങളില്‍ കൂടുകൂട്ടാം !
മേഘപൂക്കളറുത്തു നമുക്ക്
പ്രണയം നെയ്യാം ..
ലോകം മുഴുവനുറങ്ങുമ്പോള്‍
എന്നെ നിന്‍റെ സ്നേഹത്താല്‍ മൂടണം !
നിന്‍റെ ചുണ്ടുകളുടെ നനവും
എന്‍റെ ഹൃദയത്തിന്‍റെ മിടിപ്പുകളും ...
ഹാ... ! നിന്നോട് ചേര്‍ന്ന് ...
ഒരു നിമിഷം !
നിന്റെ പ്രണയം കണ്ടു നിലാവ്, മേഘക്കൂട്ടങ്ങളില്‍ മറഞ്ഞിരിക്കും...
ReplyDeleteനക്ഷത്രങ്ങള്‍ കണ്ണടയ്ക്കും....
ഒടുവില്‍ പുലരി വന്നു വിളിക്കും മുന്നേ പോകണ്ടേ,നൂലു പൊട്ടിയ
പട്ടത്തിന്‍റെ ചിറകില്‍, ഭൂഗോളത്തിന്റെ മറുതലയ്ക്കലെ ഇരുളിലേക്ക്...
ആ ലോകവും ഉറങ്ങുമ്പോള്‍ നമുക്ക് വീണ്ടും പ്രണയിക്കാം.....
ശ്വാസത്തിലും നിശ്വാസത്തിലും ഒരൊറ്റ ചിന്ത മാത്രം...പ്രണയം...
നിശാഗന്ധി, ആരെയും പ്രണയപരവശനാക്കുന്ന ഒരു കവിത.. നന്നായിരിക്കുന്നു....
Kollaaam, Vannu Vannu Kavi rethiyilekku ethiyallo. Areyeum rethiyilekku vazhuthi veezthunna varikal.
ReplyDeleteപ്രണയം പൂത്തു നില്‍ക്കുന്ന സമയങ്ങളില്‍...
ReplyDeleteകൂര്‍ത്ത നഖങ്ങളോ...
ചുടു ചോരക്കു വേണ്ടി ദാഹിക്കുന്ന ദംഷ്ട്രകളോ
നിന്റെ ശരീരത്തില്‍ ആഴ്നിറങ്ങി നിന്റെ ജീവന്‍ അപഹരിക്കാതെ ഇരിക്കട്ടെ...
വരികളില്‍ വസന്തത്തിന്റെ പൂക്കാലം....ആശംസകള്‍...
interesting...
ReplyDeleteമനോഹരം...
ReplyDelete