Sunday, July 22, 2012

നിന്‍റെ വൈഭവം


ഒരു ചെറിയ നുണയില്‍
മനസ്സ് കവര്‍ന്നതും
ഇത്തിരി തീപ്പൊരിയില്‍
എന്നില്‍ ആളിക്കത്തിയതും
നിര്‍വികാരയാക്കി
ഇട്ടെറിഞ്ഞു പോയതും
നിന്‍റെ വൈഭവമായിരുന്നു !
മറ്റാര്‍ക്കും പറ്റാതിരുന്നൊരു
വിദഗ്ദ വൈഭവം !

2 comments:

  1. എന്റെ കഴിവുകളെ ഞാന്‍ പരീക്ഷികുകയായിരുന്നു; നിന്നിലൂടെ....
    ഒരു മനസ് കവര്‍ന്നെടുക്കാന്‍ ഒരു നുണ പോലും വേണ്ടെന്നും ആളിക്കത്തിക്കാന്‍ ഒരു തീപ്പൊരി പോലും വേണ്ടെന്നും ഞാന്‍ കണ്ടെത്തി..
    അതെന്റെ വൈഭവം തന്നെയാണ്...ഒരിക്കലും നിനക്ക് അനുകരിക്കാന്‍ പോലുമാകാത്ത വൈഭവം...

    ReplyDelete