Saturday, July 28, 2012

വിരല്‍ചൂണ്ടുമ്പോള്‍

നിന്നെയും വിരല്‍ചൂണ്ടുമെന്ന് 
ഭയമായത് കൊണ്ടല്ലേ 
എന്റെ കവിതകളെ 
നീ പുച്ഛിക്കുന്നത് !

ചൂണ്ടു വിരല്‍ അരിയാന്‍ ശ്രമിച്ചാലും 
ജീവനുള്ളൊരു വാക്കു മതിയെനിക്ക് !
ഫെമിനിസ്റ്റ് എന്നും 
വിരഹിണിയെന്നും 
ഭ്രാന്തിയെന്നും 
കാമിനിയെന്നും 
എത്ര എന്നെ വിളിച്ചാലും 
ആത്മാവില്‍ മൊട്ടിടുന്ന വാക്കുകളെ 
ഞാന്‍ വിരിയും മുന്‍പേ നുള്ളില്ല !

2 comments:

  1. എഴുതുന്നവനെ പുച്ഛിക്കപ്പെടാറുള്ളൂ....
    അവനെ വിമര്ശിക്കപ്പെടാറുള്ളൂ....
    വെരുതെയിരിക്കുന്നവന്‍, ആരാലും വിമര്ശിക്കപ്പെടുകയില്ല....
    നീ എഴുതുക...
    നിന്റെ വിരല്‍ തുമ്പുകള്‍ വരെ ആക്രമിക്കപ്പെട്ടാലും, നിന്നില്‍ പൂക്കുന്ന അക്ഷരങ്ങള്‍ നീ കവിതകളാക്കി ഞങ്ങള്‍ക്ക് മുന്നില്‍ തരിക...
    ആശംസകളോടെ....

    ReplyDelete
  2. ഞാനൊന്നാലോചിച്ച് നോക്കട്ടെ
    ഈ രണ്ടുവര്‍ഷത്തെ ഫോളോവിംഗിനിടയില്‍
    എന്തെങ്കിലും മേല്‍ പറഞ്ഞ സംബോധന ചെയ്തിട്ടുണ്ടോന്ന്
    മെമ്മറീലൊന്നുമില്ല..എക്സ്റ്റേര്‍ണല്‍ മെമ്മറീല്‍ വല്ലതുമുണ്ടോ


    ഹേയ്, നിശാഗന്ധീ, ചിലപ്പോള്‍ കളിയായി ഒറ്റവാക്ക് കമന്റിട്ട് പോയിട്ടുണ്ട്. അതിനീം ചെയ്യും.

    ReplyDelete