Saturday, July 21, 2012

നിനക്കൊരു സമ്മാനം

തുളച്ചു തുളച്ചു 
മനസ്സിലേയ്ക്ക് 
ആഴുന്നൊരു മുള്ളായി !

കാര്‍ന്നു കാര്‍ന്നു 
സ്വപ്നങ്ങളെ മുഴുവനായി 
ആര്‍ത്തിയോടെ വിഴുങ്ങി !

ആത്മാവിനെയും ചിന്തകളെയും 
കവര്‍ന്നെടുത്ത നിനക്കായി 
ഞാന്‍ വേവിച്ചു വച്ചിട്ടുണ്ട് 
ചതഞ്ഞതെങ്കിലും ജീവനുള്ള 
പിടയ്ക്കുന്നൊരു ഹൃദയവും 
ചിമ്മുന്ന, 
തിളങ്ങുന്ന രണ്ടു കണ്ണുകളും !




2 comments:

  1. "ചതഞ്ഞതെങ്കിലും ജീവനുള്ള
    പിടക്കുന്നൊരു ഹൃദയവും
    ചിമ്മുന്ന,
    തിളക്കുന്ന രണ്ടു കണ്ണുകളും !"

    എത്ര വൈകിയാലും, ഒരുനാള്‍ നീ വന്നാ സമ്മാനം ഏറ്റു വാങ്ങും വരെ, ചതഞ്ഞ ഹൃദയത്തിലെ പിടയ്ക്കുന്ന എന്റെ ഹൃദയം നിലയ്ക്കുകില്ല...

    ReplyDelete
  2. അവസാന വരികള്‍ ഇഷ്ടമായ് <3

    ReplyDelete