മോഹിച്ചു മോഹിച്ചു മണല്‍കൊട്ടാരങ്ങള്‍
ഉണ്ടാക്കിയപ്പോഴൊക്കെയുo ,
അറിയാമായിരുന്നു
തിരയെടുക്കുമെന്‍റെ മോഹങ്ങളെന്ന് !
കടലോളം കൊതിച്ചതെല്ലാം
കാലത്തിന്‍റെ നീരൊഴുക്കില്‍
ഒഴുകിയകന്നതും നോക്കി
നെടുവീര്‍പ്പെടുവാന്‍ മാത്രo
വിധിയെന്നെ അനുവദിച്ചു !
മണലില്‍ വീടുപണിയുന്നവര്‍
ReplyDeleteകടലോളം കൊതിച്ചതെല്ലാം
ReplyDeleteകാലത്തിന്‍റെ നീരൊഴുക്കില്‍
ഒഴുകിയകന്നതും നോക്കി
നെടുവീര്‍പ്പെട്ട പുഷപ്മേ,
മോഹങ്ങള്‍ തിരയെടുക്കുമെന്നറിഞ്ഞു കൊണ്ട് സ്വപ്നം നെയ്തിട്ടിപ്പോള്‍, വിധിയെ പറഞ്ഞിട്ട് കാര്യമുണ്ടോ?
നേരിടുക, അത്രതന്നെ....