Tuesday, July 17, 2012

കവിതയുടെ ശക്തി


അവയുടെ ചിറകരിഞ്ഞ് , 
പോന്മുട്ടകള്‍ ഉടച്ചെറിഞ്ഞതായിരുന്നല്ലോ ഞാന്‍
എന്‍റെ കൂട്ടില്‍ തളച്ചിട്ടു വില്‍ക്കാന്‍ !
ആരുടെ കവിതയാണവയ്ക്ക് 
ഉണര്‍വ്വ് നല്‍കിയത് ?
ആരുടെ വാക്കുകളാണ്  ജീവന്‍ നിറച്ചത് ?
ഇനിയും ഞാന്‍ എങ്ങനെയാണെന്‍റെ 
കാലിക്കൂട് വില്‍ക്കുന്നത് ?
ഇനിയുമവയുടെ ചിറകരിയാന്‍ 
ആ കവിതയ്ക്ക് ഞാന്‍ എന്ത് വില തരണം ?

2 comments:

  1. കവിതാമരത്തില്‍ ഇന്ന് വിരിഞ്ഞ പൂക്കളൊക്കെയും കണ്ടു...പല വിഷയങ്ങളും പരാമര്‍ശിച്ചിരിക്കുന്നല്ലോ

    ReplyDelete
  2. ഈ കവിത എന്തോ എനിക്കങ്ങട് മനസിലായില്ലാട്ടോ....

    ReplyDelete