Tuesday, July 31, 2012

മോര്‍ച്ചറി


ആ ഇരുണ്ട മുറിയുടെ
തണുത്തുറഞ്ഞ ചുമരുകള്‍ക്കുള്ളില്‍,
തളം കെട്ടിയ ഒരു മരവിപ്പ് !
കാത്തിരിക്കാന്‍ ഒരു ശ്വാസത്തിന്‍റെ
കൂട്ടില്ലാതെ ,
എങ്ങോ ചിറകടിച്ചു പറന്ന ജീവന്‍
വലിച്ചെറിഞ്ഞൊരു മരവിപ്പിന്‍റെ
നിശബ്ദമായ ചിലമ്പൊലികള്‍ !
സ്വപ്നങ്ങളില്‍ നിന്നുമുണരാത്ത
ചിരകാലമോഹങ്ങളലട്ടാത്ത നിദ്ര !
അലമുറകള്‍ക്ക് ഉണര്‍ത്താനാവാത്ത
മഹാനിദ്ര !
സ്വയമഴുകി ഇല്ലാതാകുമ്പോഴും
തുറന്നു ചിരിക്കാനുള്ള യാത്ര !
ചോരയൊഴുകാത്ത മുറിപ്പാടുകളും
വേദനിക്കാത്ത ഹൃദയങ്ങളും
തണുത്ത തൊലിക്കുള്ളില്‍
ഉറങ്ങിക്കഴിഞ്ഞിരിക്കുന്നു ! 

2 comments:

  1. "ചോരയൊഴുകാത്ത മുറിപ്പാടുകളും
    വേദനിക്കാത്ത ഹൃദയങ്ങളും
    തണുത്ത തൊലിക്കുള്ളില്‍
    ഉറങ്ങിക്കഴിഞ്ഞിരിക്കുന്നു ! "

    ഒരിക്കല്‍ ഒരുപാട് സ്വപ്നങ്ങള്‍ നെയ്തു കൂട്ടിയ ഒരുകൂട്ടം ഹൃദയങ്ങള്‍ ഇവിടെ തണുത്തു ഉറങ്ങുന്നു....
    കീറിമുറിക്കപ്പെട്ട ദേഹം പൊതിഞ്ഞ വെള്ളത്തുണി ചിരിക്കുന്നു...
    ഫ്രീസറില്‍ നിന്നും പുറത്തു വരുന്ന തണുത്തുറഞ്ഞ കാറ്റിനു ജീവന്റെ ഗന്ധം...

    നിശാഗന്ധി, ഈ കവിത ശക്തവും ഭയത്തിന്റെ ചെറു തിരിനാളം തെളിക്കുന്നതും ആണെന്ന് പറയാതെ വയ്യ...

    ReplyDelete
  2. നല്ല നനവുള്ള വരികൾ

    ReplyDelete