അറവു മാടുകളെ
മനസ്സില്‍ നിരത്തയിട്ടുണ്ടവര്‍
കൊല്ലേണ്ട വിധവും
തീരുമാനിക്കുന്നത് അവരുതെന്നെ
ലിസ്റ്റ് തയ്യാറായാല്‍
ആളുകളെ കാട്ടി തരും
മെനുവിന്‍ പ്രകാരം
തലവെട്ടാം
വെട്ടുമ്പോള്‍ വാളിന്നറ്റത്തൊരു
കണ്ണിന്‍റെ പകുതി മുറിഞ്ഞിരുന്നേക്കാം
അതൊന്നും ശ്രദ്ദിക്കാന്‍ പാടില്ല !
ചക്രങ്ങളാല്‍ അരയ്ക്കാം
ചിലപ്പോള്‍ കരളിന്‍റെ
കട്ടപിടിച്ച ചോര
വണ്ടിയുടെ ചില്ലില്‍ വീണേക്കാം
അത് കഴുകി കളയണം !
കടലിലെറിയാം
കാലില്‍ വീണു കേഴും
അരുതേ എന്ന് ,
അപ്പോള്‍ ബധിരനാവണം
അന്ധനും !
കെട്ടിതൂക്കാം
ചിലപ്പോ തുറിച്ചു നോക്കും
മുന്‍പില്‍ വച്ച് പിടയും !
തിരിഞ്ഞു നടക്കണം !
അല്ലെങ്കില്‍ നോക്കി നിന്ന്
അട്ടഹസിക്കണം അവര്‍ക്ക് വേണ്ടി !
ചോര കണ്ട്
അറപ്പ് മാറണമെന്നെ ഉള്ളു !
കണ്ണീരു കണ്ടു തളരാനും പാടില്ല !
ഓട്ടക്കാലണ വിലയുള്ളോരു ജീവന്‍
ഒന്ന് കശാപ്പു ചെയ്യ്താലെന്താ ?
അമ്മയുടെ ശാപം കിട്ടിയാലെന്താ ?
കുട്ടികളുടെ അലമുറ കേട്ടാലെന്താ ?
അഴിക്കുള്ളില്‍ രണ്ടു ദിവസം
സുഖമായി ഉറങ്ങിയാലെന്താ ?
കീശ നിറയെ സ്വര്‍ണ്ണം തിളങ്ങില്ലേ ..
ചന്തയിലിനിയും നിരത്തിയിട്ടുണ്ട്
ശബ്ദമുണ്ടാക്കുന്ന പിടക്കുന്ന
ജീവനുകളെ ലേലത്തിന് !
ഈ തസ്തികക്കിപ്പോ
നല്ല തിരക്കാണ് !
No comments:
Post a Comment